വൈസ് മെൻ ഇന്റർനാഷനലിന്റെ യുഎസ് ഏരിയ കൗൺസിൽ 2025-26 വർഷത്തെ ഏരിയ അവാർഡുകൾ പ്രഖ്യാപിച്ചു. 2026 ആഗസ്റ്റ് 16-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
മികച്ച റീജനൽ ഡയറക്ടർക്കുള്ള ‘ഹെൻട്രി ഡി. ഗ്രിംസ്’ അവാർഡിന് നോർത്ത് അറ്റ്ലാന്റിക് റീജനൽ ഡയറക്ടർ ജോർജ് കെ. ജോൺ (സന്തോഷ്) അർഹനായി.
വൈസ് മെൻ ഇന്റർനാഷനൽ പ്രസ്ഥാനത്തിനും വൈഎംസിഎയ്ക്കും (YMCA)നൽകിയ നിസ്വാർഥ സേവനത്തിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.മാസച്യുസിറ്റ്സിൽ നിന്നുള്ള ക്ലബ് അംഗവും, പതിറ്റാണ്ടുകളോളം ഇന്റർനാഷനൽ സെക്രട്ടറിയും ആദ്യത്തെ ഇന്റർനാഷനൽ സെക്രട്ടറി ജനറലുമായി സേവനമനുഷ്ഠിച്ച വ്യക്തിയുമാണ് അന്തരിച്ച ഹെൻട്രി ഡി. ഗ്രിംസ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് ഈ അവാർഡ് നൽകി വരുന്നത്.വൈഎംസിഎ ഹാൾ ഓഫ് ഫെയിമിൽ ഇടംനേടിയ അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്നും ഈ പ്രസ്ഥാനത്തിന് വലിയ പ്രചോദനമാണ്.
ഈ അഭിമാനകരമായ നേട്ടത്തിലൂടെ നോർത്ത് അറ്റ്ലാന്റിക് റീജിയന്റെ പെരുമയും പാരമ്പര്യവുമാണ് ജോർജ്ജ് കെ. ജോൺ വീണ്ടും ഉയർത്തിപ്പിടിച്ചിരിക്കുന്നത്. മുൻകാലങ്ങളിലും ഈ റീജനിൽ നിന്നുള്ള ഡയറക്ടർമാർക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ന്യൂയോർക്കിൽ കുടുംബ സമേതം താമസിക്കുന്ന ജോർജ് കെ ജോൺ കൊല്ലം പുനലൂർ സ്വദേശിയാണ്,ഭാര്യ ലിജ മക്കൾ നോവ,നോയൽ














































