BlogBusinessKeralaNews

ബിഗ് ഫാന്റസീസുമായി സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി; തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരം

കൊച്ചി: രാജ്യത്തെ പ്രമുഖ കുക്കീസ് ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുട്ടികളുടെ ഭാവനയും സര്‍ഗശക്തിയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് ബിഗ് ഫാന്റസീസ്: ഗിവ് വിംഗ്‌സ് റ്റു യുവര്‍ ഇമാജിനേഷന്‍ എന്ന പദ്ധതി അവതരിപ്പിച്ചു. കലയും സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് കേരളമുള്‍പ്പെടെ രാജ്യമെങ്ങും നടപ്പാക്കുന്ന പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ബംഗളൂരുവിലെ സെന്റ് ജോസഫ് സ്‌കൂളില്‍ നടന്നു. നൂതന സാങ്കേതികവിദ്യകളും വലിയ ഇന്ററാക്റ്റീവ് സ്‌ക്രീനുകളും ഘടിപ്പിച്ച ഫാന്റസി സ്‌പേസ്ഷിപ്പ് എന്ന ബസ്സിലൂടെയാണ് കുട്ടികള്‍ക്ക് അവരുടെ സര്‍ഗശക്തിയും ഭാവനയും പരീക്ഷിക്കാനാവുക. രാജ്യമെങ്ങും സഞ്ചരിച്ച് ഈ ബസ്സ് കുട്ടികളെ തേടിയെത്തും. കുട്ടികള്‍ കൈ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് അവയുടെ ഒറിജിനല്‍ ആകര്‍ഷണീയത നഷ്ടപ്പെടുത്താതെ 3ഡി കഥാപാത്രങ്ങളും മറ്റുമാക്കി ജീവന്‍പകരുന്ന സാങ്കേതികകവിദ്യകളാണ് ഫാന്റസി സ്‌പേസ് ഷിപ്പില്‍ ലഭ്യമാവുക. വലിയ ടച്ച്-എനേബ്ള്‍ഡ് സ്‌ക്രീനുകളില്‍ ഇവ അവതരിപ്പിക്കും.

സാധാരണ കുട്ടികളെ അസാധാരണക്കാരാക്കുന്നത് അവരുടെ ഫാന്റസികളും ഭാവനകളുമാണെന്നത് കണക്കിലെടുത്താണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐടിസി ഫുഡ്‌സ് ഡിവിഷന്‍ ബിസ്‌ക്കറ്റ്‌സ് ആന്‍ഡ് കേക്ക്‌സ് ക്ലസ്റ്റര്‍ സിഒഒ ഹാരിസ് ഷെരെ പറഞ്ഞു. തങ്ങളുടെ ഫാന്റസികള്‍ യാഥാര്‍ത്ഥ്യമാക്കുന്ന മുന്‍പിതുവരെ കാണാത്ത വിസ്മയലോകമാണ് ഇതിലൂടെ കുട്ടികള്‍ക്കു മുന്നില്‍ തുറന്നിടുകയെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ യാത്ര തുടങ്ങിയ ഫാന്റസി സ്‌പേസ്ഷിപ്പ് വൈകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തും. രാജ്യമെമ്പാടു നിന്നുമായി പങ്കെടുക്കുന്ന കുട്ടികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്നും ഐടിസിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നതിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. സിനിമാതാരം മന്ദിര ബേദി, മുന്‍ ഐഎസ്ആര്‍ഒ ഡയറക്ടര്‍ പ്രകാശ റാവു, പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. മേഘ മാഹാജന്‍, ബംഗളൂരു സെന്റ് ജോസഫ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ഫാ. റോഹന്‍ അല്‍മെയ്ഡ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ സമഗ്രവികസനത്തിന് ഭാവനയുടെ ഉദ്ദീപനം ഏറെ പ്രധാനപ്പെട്ടതാണെന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഭാവന കുട്ടികളുടെ സര്‍ഗശക്തിയേയും പ്രശ്‌നങ്ങള്‍ പരിഹിക്കാനുള്ള കഴിവുകളേയും അടിസ്ഥാനമാണ്. സര്‍ഗശക്തിയടേയും സാങ്കേതികവിദ്യയുടേയും ഒത്തുചേരല്‍ പ്രധാനമാണെന്ന് ഡോ. പ്രകാശ റാവു പറഞ്ഞു. ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഭാവനയുടെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button