Latest NewsNewsPolitics

പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ ടി വി പ്രശാന്തനെ ജോലിയിൽ നിന്ന് നീക്കാൻ  ആരോഗ്യമന്ത്രിയുടെ നിർദേശം.

തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളജിലെ കരാർ ജീവനക്കാരനായ ടി വി പ്രശാന്തനെ ജോലിയിൽ നിന്ന് നീക്കാൻ ആരോഗ്യവകുപ്പിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിർദേശം നൽകി. പ്രശാന്തൻ, പെട്രോൾ പമ്പിന്റെ അനുമതി ലഭിക്കാൻ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണം ഉന്നയിച്ചതിനാലാണ് നടപടി.

പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരനാണ്, അവന്റെ റെഗുലറൈസേഷൻ നടപടിയും താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് നിയോമപദേശം തേടിയിരിക്കുകയാണ്. പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന ആഗിരണ പ്രക്രിയയിലേക്ക് പ്രശാന്തന്‍റെ പേര് പരിഗണിക്കാതിരിക്കുക വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിലെ അഡീഷണൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി എന്നിവർ നാളെ പരിയാരത്ത് എത്തും.

എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ശേഷം പ്രശാന്തൻ ജോലിക്ക് ഹാജരായിട്ടില്ലെന്നും, മന്ത്രിയോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Show More

Related Articles

Back to top button