CinemaCrimeIndiaKeralaLatest NewsNews

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു

കൊച്ചി: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു. നിര്‍മ്മാതാവ് സജി മോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജി നവംബര്‍ 19ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഹേമ കമ്മിറ്റിയിലെ മൊഴികളെ അടിസ്ഥാനമാക്കി കേസെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൊഴി നല്‍കാന്‍ അതിജീവിതമാര്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിക്കരുതെന്നും, സിനിമാ മേഖലയിലെ മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന കാര്യങ്ങള്‍ അടങ്ങിയതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, പ്രത്യേക അന്വേഷണ സംഘത്തിന് നിയമപരമായി തുടര്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു നിര്‍ദേശം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button