AmericaLatest NewsNewsPolitics

അമേരിക്കൻ തെരഞ്ഞെടുപ്പ്: കറുത്ത വോട്ടർമാരുടെ പിന്തുണ കുറയുന്നു; കമലക്ക് വേണ്ടി ഒബാമ സജീവമാകുന്നു


ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഡെമോക്രാറ്റിക് പാർട്ടിയിൽ ആശങ്ക നിറയുന്നു. കറുത്ത വോട്ടർമാരുടെ പിന്തുണയിൽ വീഴ്ചയുണ്ടാകുന്നതാണ് കമല ഹാരിസിനെതിരായ തിരിച്ചടിയായത്. “കറുത്ത വംശജരിൽ കമലയ്ക്ക് സ്വാധീനം ഉണ്ടാക്കാനായില്ല” എന്ന വിലയിരുത്തലിലാണ് പുതിയ സർവെ ഫലങ്ങൾ.

ഇതിനിടയിൽ, മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ സജീവമായി കമലയുടെ പ്രചാരണത്തിനെത്തിയിരിക്കുകയാണ്. “ട്രംപിന്റെ തിരിച്ചുവരവ് രാജ്യത്തിന് അപകടം ചെയ്യുമെന്നും, ശക്തമായ പിന്തുണ കമലക്ക് ആവശ്യമാണ്” എന്ന മുന്നറിയിപ്പുമായി ഒബാമ വിവിധ പ്രചാരണ വേദികളിൽ പങ്കെടുത്ത് സംസാരിക്കുകയാണ്.

കഴിഞ്ഞ ദിവസം, പെൻസിൽവാനിയയിൽ കമലക്കൊപ്പം നടന്ന പ്രചാരണത്തിൽ പങ്കെടുത്ത്, കറുത്ത വോട്ടർമാരോട് “കമലയ്ക്കുവേണ്ടി വോട്ട് ചെയ്യുക” എന്ന് അഭ്യർത്ഥിച്ച് ഒബാമ പ്രത്യക്ഷപ്പെട്ടിരുന്നു. “കമലയുടെ പ്രചരണം കറുത്ത വോട്ടർമാരിൽ താൽപര്യമുളവാക്കുന്നില്ല” എന്ന നേരത്തെ നൽകിയ മുന്നറിയിപ്പ് ശരിവക്കുന്ന തരത്തിലാണിപ്പോഴത്തെ സർവേ ഫലങ്ങൾ എന്നും വിലയിരുത്തപ്പെടുന്നു.

Show More

Related Articles

Back to top button