AmericaNews

മോഹൻ പി.പിള്ള വാഷിംഗ്ടണിൽ അന്തരിച്ചു.

വാഷിംഗ്ടൺ: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു)  സ്ഥാപക അംഗവും  1980-ൽ  പ്രസിഡന്റുമായിരുന്ന    മോഹൻ പി.പിള്ള  ഒക്‌ടോബർ 31-ന് അന്തരിച്ചു.  വൈക്കത്ത് ജനിച്ച അദ്ദേഹം 1971-ൽ അമേരിക്കയിലേക്ക് കുടിയേറി. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 2000-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് വിരമിച്ചു.   സംരംഭകൻ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ചാരിറ്റി പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.  

ഒരുപാട് ജീവിതങ്ങൾക്ക് തുണയായ അദ്ദേഹം 2002-ൽ, ദി മോഹൻ  പിള്ളേ ഫൗണ്ടേഷൻ എന്ന പേരിൽ  ഒരു ഫാമിലി ഫൗണ്ടേഷൻ സ്ഥാപിച്ചു.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന   വിദ്യാർത്ഥികൾക്ക്  ഉപരിപഠനത്തിനു ഫൗണ്ടേഷൻ  സ്കോളർഷിപ്പുകൾ നൽകുന്നു.   ഇതുവരെ   500-ലധികം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി. പ്രധാനമായും  വൈക്കത്തും സമീപ പ്രദേശങ്ങളിലും ഉള്ള  വിദ്യാര്ഥികളാക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്.  ഈ വര്ഷം തിരുവനന്തപുരത്തു നിന്നുള്ള വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നൽകി.

പിള്ള ഫൗണ്ടേഷൻ്റെ പ്രവർത്തനം തുടരുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .

KAGW  വളരുന്നതിൽ  അദ്ദേഹം അങ്ങേയറ്റം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു.

മികച്ച ടെന്നീസ് കളിക്കാരനും,   വായനക്കാരനും, ലോക സഞ്ചാരിയുമായിരുന്നു.

ഭാര്യ: ജയ മേനോൻ പിള്ള. മക്കൾ: ആനന്ദ് മോഹൻ പിള്ള, രവി പ്രഭാകരൻ പിള്ള. മരുമക്കൾ: ക്രിസ്റ്റിൻ സ്വെൻസൺ പിള്ള, എമിലി റോബ് പിള്ള.
കൊച്ചുമക്കൾ: സോണ്ടേഴ്‌സ് മേനോൻ പിള്ള, ലിലിയൻ ആവണി പിള്ള, അഡിസൺ സ്വെൻസൺ പിള്ള, ബാങ്ക്സ് എഡ്വാർഡ് പിള്ള, ജൂൺ ജയ പിള്ള,

സഹോദരിമാർ: രമാദേവി, പദ്മ കുമാരി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button