യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിന് “ഹരിതകലാലയം” പുരസ്കാരം.
കേരള സർക്കാർ ഹരിത കേരളം മിഷൻ ഹരിത കലാലയം പുരസ്കാരം യൂണിവേഴ്സൽ എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ ഡോ.ജോസ് കെ.ജേക്കബ് ,എൻകോൺ ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.കെ. അബ്ദുൾ റസാക്ക് എന്നിവർ ചേർന്ന് കൊടുങ്ങല്ലൂർ എം.എൽഎ വി.ആർ. സുനിൽ കുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു.
വെള്ളാങ്കല്ലൂർ: വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിന് കേരള സർക്കാർ ഹരിതകേരളം മിഷൻ “ഹരിതകലാലയം” പുരസ്കാരം ലഭിച്ചു. കോളേജ് എൻകോൺ ക്ലബ്ബ് പരിസ്ഥിതി ഊർജ്ജ സംരക്ഷണ രംഗത്ത് നൽകിയ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിനു പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയതിൻറെ അടിസ്ഥാനത്തിൽ എ പ്ലസ് ഗ്രേഡോടെ ആണ് എൻകോൺ ക്ലബ്ബ് അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത് . വെള്ളാങ്കല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ .ജോസ്.കെ.ജേക്കബ്, എൻകോൺ ക്ലബ്ബ് കോർഡിനേറ്റർ കെ.കെ.അബ്ദുൽ റസാഖ് എന്നിവർ ചേർന്ന് കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ.സുനിൽ കുമാറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി .
എന്ന്