AmericaAssociationsLifeStyleNews

ഫൊക്കാന കേരളാ കൺവെൻഷൻ ചെയർ ആയി ജോയി ഇട്ടൻ

ന്യൂയോർക്ക്: ഫൊക്കാന കേരളാ കൺവെൻഷൻ ചെയർമാൻ  ആയി ജോയി ഇട്ടനെ നിയമിച്ചതായി പ്രസിഡന്റ്  സജിമോൻ ആന്റണി അറിയിച്ചു. മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന അതിന്റെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നു പോകുബോൾ ഫൊക്കാന കേരളാ കൺവെൻഷനും ഒരു ചരിത്രമായി മാറ്റാനുള്ള തയാർ എടുപ്പിലാണ് ഫൊക്കാന ടീം.

ഫൊക്കാനയുടെ സന്തത സഹചാരിയാണ് ജോയി ഇട്ടൻ .   മുൻ  എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ  എന്നീ  സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും  അമേരിക്കയിലെ  സാമൂഹ്യ സംസ്കരിക മേഘലകളിൽ നിറസാനിദ്യവും, അറിയപ്പെടുന്ന ചാരിറ്റി  പ്രവർത്തകനുമായ ജോയി ഇട്ടൻ   ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക്  മത്സരിക്കാൻ   2022 ൽ തയാർ  എടുത്തതാണ് , പക്ഷേ  ഫൊക്കാനയിലെ മറ്റൊരു സ്ഥാനാർത്ഥിയുടെ അപേക്ഷപ്രകാരം പിൻമാറുകയായിരുന്നു.   സംഘടനയിൽ സ്ഥാനമാനങ്ങളെക്കാൾ ഐക്യത്തിന് പ്രാധാന്യം നൽകുന്ന  വെക്തികൂടിയാണ് അദ്ദേഹം.

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍   വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ  രണ്ട്  വെട്ടം  പ്രസിഡന്റ്,  ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും ,കമ്മറ്റി മെമ്പറായും, ട്രഷറർ , എക്സി . വൈസ് പ്രസിഡന്റ് ആയും  പ്രവർത്തിച്ചിട്ടുണ്ട് . ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു.,യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ ,  യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗമായും ,കോലഞ്ചേരി   മെഡിക്കൽ കോളേജിന്റെ മാനേജിങ് കമ്മിറ്റി മെംബർ, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍, വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് ചർച്ചിന്റെ ട്രഷർ ആയും  പ്രവര്‍ത്തിക്കുന്നു.

 മാസ്റ്റേഴ്‌സ്‌ ബിരുദധാരിയായ ജോയി ഇട്ടൻ, സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങി.   സ്‌കൂള്‍ ലീഡറായി, പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താലൂക്ക്‌ കെ.എസ്‌.യു പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍.  

ജോയി ഇട്ടന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികവുറ്റ
 ഒരു  പ്രവർത്തനം സംഘടനക്കു വേണ്ടി കാഴ്ചവെക്കുകയും, അസോസിയേഷന്റെ  പ്രവർത്തനത്തെ  അതിന്റെ മികച്ച തലത്തിൽ എത്തിക്കാൻ  ജോയി ഇട്ടന്റെ പ്രവർത്തനത്തിന്  സാധിച്ചിട്ടുണ്ട്.

ഫൊക്കാന ചാരിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നമുക്ക് സുപരിചിതമാണ് .കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലധികമായി അമേരിക്കൻ മലയാളി സംഘടനാരംഗത്ത് സജീവമായ ജോയി ഇട്ടൻ തന്റെ ജന്മനാടായ ഊരമനയിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും പിന്നീടത് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്. ഇതിനോടകം ഒൻപത് വീടുകൾ നിർമ്മിച്ചു നൽകിയ അദ്ദേഹം അർഹതയുള്ളവർക്ക് സഹായം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. അഞ്ചു നിർദ്ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കയും മൂന്നു നേഴ്സിങ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി ജോലി വാങ്ങി നൽകുകയും ചെയ്തു .എട്ടോളം മിടുക്കരായ നിർദ്ധനരായ വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ എല്ലാ സഹായവും നൽകുകയും ചെയ്ത ജോയി ഇട്ടൻ മറ്റുള്ളവരുടെ വേദനകൾ കാണുകയും കേൾക്കുകയും ചെയ്യുകയും അവയ്ക്ക് ഉചിതമായ പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്യുന്ന വെക്തി കൂടിയാണ്. .

സാമൂഹ്യപ്രവർത്തനത്തിനും , ചാരിറ്റി പ്രവർത്തനത്തിനും   നിരവധി  പുരസ്കാരങ്ങൾക്ക്  അർഹനായിട്ടുണ്ട്. ജോയി ഈട്ടന്റെ  പ്രവർത്തന മികവ് ,ഫൊക്കാന കേരളാ കൺവെൻഷൻ  ഒരു ചരിത്രമാകും  എന്ന കാര്യത്തിൽ  യാതൊരു സംശയവും വേണ്ട.

ഫൊക്കാനയെ പുതിയ പ്രവർത്തന ശൈലിയിലുടെ   ജനഹൃദയങ്ങളിലേക്ക്‌ ആകര്‍ഷിക്കത്തക്ക വിധത്തില്‍  മാറ്റം വരുത്തിയുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുബോൾ ഫൊക്കാന അതിന്റെ ജന്മനാടായ കേരളത്തിൽ നടത്തുന്ന കൺവെൻഷൻ ജോയി ഇട്ടന്റെ നേതൃത്വത്തിൽ  കുറ്റമറ്റതും ചരിത്രപരമായ ഒരു കൺവെൻഷൻ ആയിരിക്കുമെന്നതിൽ സംശയമില്ല എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ

Show More

Related Articles

Back to top button