ന്യൂഡൽഹി ∙ തലസ്ഥാന നഗരിയിൽ 2.7 കോടി രൂപ വിലയുള്ള ലംബോർഗിനി ഗല്ലാർഡോ കാറിനു തീപിടിച്ചു. പരുക്കുകളൊന്നും കൂടാതെ കാറിന്റെ ഡൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബദാർപൂരിൽ ഇന്നു ഉച്ച കഴിഞ്ഞപ്പോഴായിരുന്നു സംഭവം.
കാറിന്റെ പിൻഭാഗത്തു നിന്നും പെട്ടെന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. ഓയിൽ ടാങ്കിൽ നിന്നുണ്ടായ ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വ്യക്തമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. പൊലീസ് കാർ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സർവീസ് സെന്ററിൽ നിന്നും തിരികെ വരുമ്പോഴായിരുന്നു അപകടം. 2013 ൽ ഉദ്പാദനം നിർത്തിയ ലംബോർഗിനിയുടെ ഗല്ലാർഡോ മികച്ച കാർ മോഡലുകൾ ഒന്നാണ്.