AmericaAssociationsHealthKeralaLatest NewsNews

സി സി ആർ സി ഗവേണിങ് ബോഡിയിലേക് നോമിനേറ്റ് ചെയ്യപ്പെട്ട ഡോ: എൻ വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഭിനന്ദിച്ചു

ഡാളസ് / കൊച്ചി :ഡോ: എം  വി പിള്ളയെ കൊച്ചി കാൻസർ റിസർച്ച് സെൻറർ സൊസൈറ്റിയുടെ ഗവേണിങ് ബോഡിയിലേക് സർക്കാർ നോമിനേറ്റ് ചെയ്തു.മെഡിക്കൽ സയന്റിസ്റ് ആയിട്ടാണ്  നിയമനം .

 പ്രൊഫ: ചന്ദ്രഭാസ് നാരായണനെ സയന്റിസ്റ്റായും  സി സി ആർ സി ഗവേണിങ് ബോഡിയിലേക് സർക്കാർ നോമിനേറ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരിയിൽ നടന്ന ഗവേണിങ് ബോഡി മീറ്റിംഗിൽ എടുത്ത തീരുമാനപ്രകാരം ഇരുവരുടെയും പേര് സർക്കാരിന് സമർപ്പിച്ചിരുന്നു.

അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ  രംഗത്ത് സജീവ സാന്നിധ്യമായ  ഡോ എം പി പിള്ള യു സിലെ  തോമസ് ജഫേഴ്സൺ സർവകലാശാലയിൽ കൺസൾട്ടന്റായും സ്ഥാനാർബുദത്തെ   കുറിച്ചുള്ള ലോകാരോഗ്യസംഘടന വിദഗ്ധനായും പ്രവർത്തിക്കുന്നു. തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോക്ടർ ചന്ദ്രദാസ് നാരായണ ക്യാൻസർ ജനതിക ശാസ്ത്ര വിദഗ്ധനാണ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഹോണററി അംഗമായ ഡോ: എം  വി പിള്ളകു ലഭിച്ച അംഗീകാരത്തിൽ  അഭിനന്ദിക്കുന്നതായും . തികച്ചും അർഹിക്കുന്ന അംഗീകാരമാണ് പിള്ളക്ക് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോൾ കേരളത്തിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന ഡോ: എം  വി പിക്ക് അയച്ചുകൊടുത്ത അഭിനന്ദന സന്ദേശത്തിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽചൂണ്ടിക്കാട്ടി

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button