AmericaFeaturedLatest News

വാഷിംഗ്ടൺ വിമാനം ദുരന്തം: ബ്ലാക്ക്ബോക്‌സുകൾ കണ്ടെത്തി, 67 മരണം സ്ഥിരീകരിച്ചു

വാഷിങ്ടൺ: അമേരിക്കൻ എയർലൈൻസ് യാത്രാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറുമാണ് കണ്ടെത്തിയത്. അപകടകാരണത്തെക്കുറിച്ചുള്ള സൂചനകൾ ഇതിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

67 മരണം സ്ഥിരീകരിച്ചു
അപകടസ്ഥലത്ത് നിന്ന് ഇതുവരെ 40 മൃതദേഹങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ദുരന്തത്തിൽ ആരും രക്ഷപ്പെടാനിടയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൻസാസിലെ വിചിതയിൽ നിന്ന് 64 യാത്രക്കാരുമായി വാഷിങ്ടണിലേക്ക് വരികയായിരുന്നു വിമാനം. വാഷിങ്ടൺ റൊണാൾഡ് റീഗൻ എയർപോർട്ടിൽ ലാൻഡിംഗിനായി തയ്യാറാകുമ്പോഴാണ് വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ച് പോട്ടോമാക് നദിയിലേക്ക് പതിച്ചത്. ഹെലികോപ്ടറിൽ മൂന്ന് സൈനികർ ഉണ്ടായിരുന്നു.

അന്വേഷണം ശക്തം
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അപകടകാരണം കണ്ടെത്തുന്നതിനായി നിരവധി ഘടകങ്ങൾ പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കുമെന്ന് NTSB വ്യക്തമാക്കി.

ട്രംപ് ആരോപണവുമായി രംഗത്ത്
അപകടകാരണം സ്ഥിരീകരിക്കുന്നതിനുമുന്‍പേ തന്നെ എയർട്രാഫിക് ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയെ കുറിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. മെറിറ്റിന് പ്രാധാന്യം നൽകാതെ ബൈഡൻ ഭരണകൂടം ഉദ്യോഗസ്ഥരെ നിയമിച്ചതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവച്ചതെന്ന് ട്രംപ് ആരോപിച്ചു.

രക്ഷാപ്രവർത്തനം തുടരുന്നു
യുഎസ് സമയം രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടത്തിനു 30 സെക്കൻഡ് മുൻപ് എയർ ട്രാഫിക് കൺട്രോൾ സൈനിക ഹെലികോപ്റ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊടും തണുപ്പിലും 300ലേറെ പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 27 മൃതദേഹങ്ങൾ വിമാനം പതിച്ച സ്ഥലത്ത് നിന്നും, 1 ഹെലികോപ്ടറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വൈറ്റ് ഹൗസിന് സമീപം അപകടം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആകാശമേഖലയിലായിരുന്നു അപകടം നടന്നത്. വൈറ്റ് ഹൗസിൽ നിന്ന് വെറും 3 മൈൽ അകലെ ആയിരുന്നു ദുരന്തം. അപൂർവമായി മാത്രമേ ഇത്തരം ആകാശ കൂട്ടിയിടികൾ സംഭവിക്കാറുള്ളൂ. അന്വേഷണ സംഘം ദുരന്തത്തിന്റെ കാരണങ്ങൾ വിലയിരുത്തികൊണ്ടിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button