BusinessKerala

അസറ്റ് കന്‍സാര സാംപ്ള്‍ ഫ്‌ളാറ്റ് തുറന്നു.

തിരുവനന്തപുരം: കാര്യവട്ടത്ത് ടെക്‌നോപാര്‍ക്കിനു സമീപം നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 2, 3, 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അസറ്റ് കന്‍സാരയുടെ സാംപ്ള്‍ ഫ്‌ളാറ്റ് തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ സേവ്യര്‍ ലൂക്ക് ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 75 സെന്റില്‍ വിശാലമായ ഓപ്പണ്‍ സ്‌പേസ് സൗകര്യങ്ങളോടെ നിര്‍മിക്കുന്ന 96 ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ പദ്ധതിയായ അസറ്റ് കന്‍സാര 2025 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

18 വര്‍ഷത്തിനുള്ളില്‍ അസറ്റ് ഹോംസ് 84 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. സംസ്ഥാനത്തെ 9 ജില്ലയിലായി 32 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വിവരങ്ങള്‍ക്ക് assethomes.in

Show More

Related Articles

Back to top button