ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Friday, September 4, 2026
30 °c
New York
keralatimes1

keralatimes1

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

കൊച്ചി, 04,03,2026: യുഎസ് - ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച്...

കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണം

കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണം

ദോഹ: ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം...

റണ്‍ ഫോര്‍ സേഫ്റ്റി മാരത്തോണ്‍ 2026 സംഘടിപ്പിച്ചു.

റണ്‍ ഫോര്‍ സേഫ്റ്റി മാരത്തോണ്‍ 2026 സംഘടിപ്പിച്ചു.

കൊച്ചി: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ സേഫ്റ്റി കൗണ്‍സിലും സിക്‌സ് ഗാര്‍ഡ്സ് സേഫ്റ്റിയും ടോക്-എച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്ന് റണ്‍ ഫോര്‍...

ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം

ചിക്കാഗോ സെന്റ് മേരീസിൽ വാർഷിക ധ്യാനം

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനം മാർച്ച് 12 മുതൽ 15 വരെ തീയതികളിൽ നടത്തപ്പെടുന്നു . പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. മാർച്ച് 12 നു വൈകുന്നേരം 7 മുതൽ 9 വരെയും മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ വെകുന്നേരം 6 മണിവരെയും മാർച്ച് 14 ശനിയാഴ്ച രാവിലെ 10 മുതൽ 5 മണി വരെയും മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മുതൽ 5 മണിവരെയുമാണ് മുതിർന്നവർക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ അനോയിന്റിങ് ഫയർ കത്തോലിക് യൂത്ത് മിനിസ്ട്രി ( Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് കുട്ടികൾക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാർഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂൾ ക്രമീകരിച്ച് ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർത്ഥിച്ചു. അതോടൊപ്പം എല്ലാ സൺ‌ഡേ സ്കൂൾ കുട്ടികളെയും ശനി, ഞായർ ദിവസങ്ങളിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തൻപുരയിലും ഡി.ആർ. ഇ. സജി പൂതൃക്കയിലും അഭ്യർത്ഥിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സി. സിൽവേറിയോസ്, സി. ജസ്സീന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകും. റോയി ചേലമലയിൽ

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം മാർച്ച് 7 ശനിയാഴ്ച്ച

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം മാർച്ച് 7 ശനിയാഴ്ച്ച

ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം മാർച്ച് 7 ശനിയാഴ്ച രാവിലെ 8.30 മുതൽ ഡെസ്‌പ്ലെയിൻസിലുള്ള ക്നാനായ സെന്ററിൽ നടത്തപ്പെടും. ഒന്പത് മണിക്ക് രജിഷ്ട്രേഷൻ നടപടികൾ ആരംഭിച്ച് 10.30 ന് ആദ്യ ഗെയിമുകൾ ആരംഭിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ചീട്ടുകളി മത്സരങ്ങൾക്ക് ജനകീയ മുഖം സമ്മാനിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ മലയാളി സമൂഹത്തിൽ കൊണ്ടുവന്ന സോഷ്യൽ ക്ലബ്ബിന്റെ തുടർച്ചയായ 13 മത് വാർഷിക നാഷണൽ ചീട്ടുകളി മത്സരമാണ് ക്നാനായ സെന്ററിൽ വച്ച് നടത്തപ്പെടുന്നത്. സിറിയക്ക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്യുന്ന 1501 ഡോളറും കെ കെ ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയുമാണ് 28 (ലേലം) ന് ഒന്നാം സമ്മാനമായി ലഭിക്കുക. കൈരളി ഫുഡ് സ്പോൺസർ ചെയ്യുന്ന 751 ഡോളറും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായും, സജി മുല്ലപ്പള്ളി സ്പോൺസർ ചെയ്യുന്ന 501 ഡോളറും എവറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായും, ജോയി നെല്ലാമറ്റം സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സമ്മാനമായും വിജയികൾക്ക് സമ്മാനിക്കും. റമ്മി വിഭാഗത്തിൽ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക ബിജു പൂത്തുറയിൽ സ്പോൺസർ ചെയ്യുന്ന 1501 ഡോളറും മാത്യു പൂത്തുറയിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയുമായിരിക്കും. സിറിൽ പെരിങ്ങേലിൽ സ്പോൺസർ ചെയ്യുന്ന 751 ഡോളറും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമാണ്, ക്ലിയർ ടാക്സ് കൺസൾട്ടിങ് സ്പോസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും മൂന്നാം സമ്മാനമാണ് സൈമൺ ചക്കാലപ്പടവിൽ സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സമ്മാനമാണ് വിജയികൾക്ക് ലഭിക്കും. ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും മനോജ് അമ്മായിക്കുന്നേൽ (ലേലം കോർഡിനേറ്റർ ), പ്രസാദ് വെള്ളിയാൻ ( റമ്മി കോർഡിനേറ്റർ ), ടെക്ക്നിക്കൽ കോർഡിനേറ്റർമാരായ മനോജ് വഞ്ചിയിൽ, അഭിലാഷ് നെല്ലാമറ്റം എന്നിവരടങ്ങിയ ടൂർണമെന്റ് കമ്മറ്റിയുമാണ് ഇത്തവണത്തെ ചീട്ടുകളി മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്. നോർത്ത് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നുമായി എത്തുന്ന എല്ലാ ചീട്ടുകളി പ്രേമികളെയും സോഷ്യൽ ക്ലബ്ബിന്റെ പതിമൂന്നാമത് ചീട്ടുകളി മതസരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പേൽ അറിയിച്ചു .  -അനിൽ മറ്റത്തിക്കുന്നേൽ

ദേശീയ വായനാ മാസം: കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്.

ദേശീയ വായനാ മാസം: കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്.

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി ഉഷ വാൻസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്: ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ.

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്: ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ.

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ജിന ഹിനോജോസയും...

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി: അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി.

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി: അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി.

ക്രിസ് കുബാൽ(ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ) ഇറാൻ: ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ...

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി  മാർത്തോമാ മെത്രോപ്പോലീത്ത.

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി  മാർത്തോമാ മെത്രോപ്പോലീത്ത.

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും പകർന്ന് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ...

ബിനാലെ സന്ദർശിച്ച് ലണ്ടനിലെ ടേറ്റ് ആർട്ട് മ്യൂസിയം ഡയറക്ടർ മരിയ ബാൽഷോ.

ബിനാലെ സന്ദർശിച്ച് ലണ്ടനിലെ ടേറ്റ് ആർട്ട് മ്യൂസിയം ഡയറക്ടർ മരിയ ബാൽഷോ.

കൊച്ചി: ലണ്ടനിലെ ടേറ്റ് ആർട്ട് മ്യൂസിയം ഡയറക്ടർ മരിയ ബാൽഷോ കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ചു. നാലാം തവണയാണ് അവർ ബിനാലെയിൽ എത്തുന്നത്.  ബിനാലെ സൃഷ്ടികൾ പ്രാദേശികമായ ചരിത്രത്തിലും വേരുകളിലും...

Page 90 of 465 1 89 90 91 465
Skip to toolbar