ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, September 2, 2026
23 °c
New York

ഫ്ലോറിഡാ കൈരളി ആർട്സ് ക്ലബ്‌,  വികാസ് സ്കൂൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കുനൽകിയ സഹായം ഒരൂ കോടി കഴിഞ്ഞു. 

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധി ആർജിച്ച ഫ്ലോറിഡായിലെ കൈരളി ആർട്സ് ക്ലബ്‌ കേരളത്തിലെവിവിധ സംഘടനകളിൽ കൂടിയും വ്യക്തികളിൽ കൂടിയും കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്ത തുക1 കോടിയിലധികമായി.  ബുദ്ധി വൈകല്യമുള്ള 100 ലധികം കുട്ടികളുടെ അദ്ധ്യാപനത്തിനും അവരുടെ കുടുംബങ്ങളുടെപരിപോഷണത്തിനും പ്രവർത്തിക്കുന്ന തിരുവല്ല വൈ. എം. സി. എ യുടെ വികാസ് സ്കൂളിലെകുട്ടികൾക്ക് സ്ഥിരമായി പഠനോപകണങ്ങളും മറ്റു ഒട്ടനവധി സഹായം നൽകിയും വൈ. എം. സി. എയുടെ പല വികസന പ്രവർത്തങ്ങൾക്കും കൈരളി ആർട്സ് ക്ലബ്‌ നൽകിയ തുക മാത്രം 1 കൊടിയോളംവരുമെന്ന്  വൈ. എം. സി. എ. ചാരിറ്റി വിഭാഗം ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു.  ഓണം, ക്രിസ്മസ് മുതലായ ആഘോഷ സമയങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനുംസമ്മാനങ്ങളും ഭക്ഷണവും വസ്ത്രങ്ങളും വർഷം തോറും വിതരണം ചെയ്‌തു. വികാസ് സ്കൂളിലെ 3 കുഞ്ഞുങ്ങളുടെ സ്പോൺസർഷിപ് കൈരളി ഏറ്റെടുത്തിട്ടുണ്ട്. 2025 ൽ തന്നെ 4 ലക്ഷത്തിലധികം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം കൈരളി ആർട്സ് ചെലവഴിച്ചു. ഭവന രഹിതരായകുടുംബങ്ങൾക്ക് പാർപ്പിടം, വിദ്യാഭ്യാസ-മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അനേകം ആളുകക്കുള്ളസഹായം എന്നിവയും കൈരളിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ പെടും.  ഫോകാനയോടു സഹകരിച്ചു 7 ഭവനങ്ങൾ പണിയിച്ചു നൽകയും മാജിക്‌ പ്ലാനട്ടിലെ സ്ത്രീ കൂട്ടായ്മക്ക്സ്വയം തൊഴിൽ കണ്ടെത്താനും, നിർധനരായ 30 വിദ്യാർഥികൾക്ക് സെൽഫോൺ വാങ്ങി നൽകാനുംകൈരളി സഹായ ഹസ്‌തം നീട്ടി. കൊട്ടാരക്കര യുവസാരഥി ക്ലബ്ബിനോട് ചേർന്ന്  30 കുട്ടികൾക്ക്പഠനോപകരണങ്ങൾ നക്ൽകിയതും, മറ്റൊരു സ്ഥലത്ത് 1 ലക്ഷം രൂപ മുടക്കി അനേകം കുട്ടികൾക്ക്വേണ്ടി പഠന കളരി സംഘടിപ്പിച്ചതും 2025 ജൂൺ മാസത്തിലാണ്.  ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം, കിഡ്നി ഫൌണ്ടേഷൻ വഴിയുള്ള ധന സഹായം, ആംബുലൻസ് വാങ്ങുക എന്നിവയൊക്കെ കൂടാതെ മയാമിയിലെയും ഫോർട്ട്‌ ലോഡ്ർഡാലിലെയും സൂപ്കിച്ചൻ മുഖേനയുള്ള ഭക്ഷണ വിതരണം തുടങ്ങി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈരളികഴിഞ്ഞ വർഷങ്ങളിൽ സാരധ്യം നൽകി.  സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് അല്പമായെങ്കിലും സഹായം നൽകാൻസാധിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നു കൈരളിയുടെ ചാരിറ്റി വിഭാഗം നയിക്കുന്നജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ് എന്നിവർ വ്യക്തമാക്കി.  ഡോ. മഞ്ജു സാമൂവേൽ, അവിനാശ് ഫിലിപ്പ്, ജോർജ് മാത്യു, വർഗീസ് സാമൂവേൽ, മാത്യു ജേക്കബ്എന്നിവരും കൈരളി ആർട്സിന്റെ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളാണ്.

Read moreDetails

തലയോലപ്പറമ്പില്‍ ബിന്ദുവിന്റെ സംസ്‌കാരം; മകന്‍ നവനീതിന്റെ നിലവിളി കരളു നീറുന്നത്.

കോട്ടയം: സംസ്ഥാനമാകെ പ്രതിഷേധം പൊങ്ങിക്കൊള്ളുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ വിഷാദമുദ്രയായ ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ സംസ്‍കരിച്ചു. മകന്‍ നവനീതാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സംസ്‌കാര ചടങ്ങിലും പൊതുദര്‍ശനത്തിലും അതിയായ...

Read moreDetails

തെരുവിൻറെ മക്കൾ  

സാറേ, വീടിന്റെ മുൻപിലുള്ള റോഡിൽ, ഹോട്ടൽ വേസ്റ്റ് കൂട്ടിയിടരുതെന്നും, അതിന് മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കണമെന്നും   അടുത്തുള്ള കടക്കാരോടും മെമ്പറോടും ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.    എന്റെ കുഞ്ഞിനെയാണ് സാറേ ഈ...

Read moreDetails

“സമർപ്പണത്തിന്റെ സ്മൃതി”: ഫാ. എ. കെ. ചെറിയാന്റെ സ്നേഹപൂർവമായ ഓർമ്മക്കുറിപ്പ്

കേരളത്തിലെ പന്തളത്ത് ഒരു ഭക്ത ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് റവ. ഫാ. എ. കെ. ചെറിയാൻ ജനിച്ചത്. പരേതരായ കോശി വൈദ്യരുടെയും പരേതരായ ശോശാമ്മ കോശിയുടെയും ഇളയ...

Read moreDetails

വിസ്മയ കേസ്: കിരണ്‍കുമാറിന് ജാമ്യം; ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി.

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ചലച്ചിത്രമായ വിസ്മയ കേസില്‍ ഭര്‍ത്താവായ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കിരണിന്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ച കോടതി, ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ശിക്ഷാവിധി...

Read moreDetails

ബേബി ജോർജ് (90) ഡാലസിൽ അന്തരിച്ചു

ഡാളസ് :കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ  ഡോ കെ എസ് ജോർജിന്റെ  പത്നി ബേബി ജോർജ് (90) (കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) അമേരിക്കയിലെ...

Read moreDetails

അമേരിക്കയിലെ മണ്ണിലും മഞ്ഞളിന്റെ പൂന്തെന്നൽ വിതറിയ മലയാളി

ഡാലസ് : അമേരിക്കയിലെ ഡാലസിലെ കരോൾട്ടനിലെ ഒരു വീട്ടിൽ ഇപ്പോൾ മലയാളികളുടെ അഭിമാനമായ കാഴ്ച. കേരളത്തിൽ നിന്നുള്ള സണ്ണി (തോമസ്) കറ്റുവെട്ടിയ്ക്കൽ എന്ന കൃഷിപ്രേമിയാണു തന്റെ വീട്ടുമുറ്റത്ത്...

Read moreDetails

കേരളത്തിലെ പ്രമുഖ വിമാനത്താവളങ്ങളുമായി സഹകരിച്ച് യാത്രക്കാർക്കായി’പ്രിവിലേജ് കാർഡ്’ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രവാസി മലയാളി സംഘടന ഫൊക്കാന (FOKANA)

ന്യൂയോർക്ക് : കേരളത്തിലെ പ്രമുഖ വിമാനത്താവളങ്ങളുമായി സഹകരിച്ച് യാത്രക്കാർക്കായി 'പ്രിവിലേജ് കാർഡ്' പദ്ധതിക്ക് തുടക്കം കുറിച്ച് പ്രവാസി മലയാളി സംഘടന ഫൊക്കാന (FOKANA). ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി...

Read moreDetails

ട്രൈസ്റ്റേറ്റ് ഓണാഘോഷം- ഹോസ്പിറ്റാലിറ്റി വോളന്ററിയേഴ്സിന് വേണ്ടി ഓണക്കോടി വിതരണം.

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രൈസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിലേക്ക്  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മനോഹരമായ ഓണക്കോടി എത്തിചെർന്നതായി പ്രോഗ്രാം കോർഡിനേറ്റർ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. ഓണ സദ്യയുമായി...

Read moreDetails

മേജറും ക്യാപ്ടനും വേണ്ട,സോൾജിയർ മതി

കൊച്ചി : കോൺഗ്രസിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ലീഡർ കെ. കരുണാകരന്റെയും മുതിർന്ന നേതാവ് എ.കെ ആന്റണിയുടെയും പേരിൽ ഐ, എ എന്നീ ഗ്രൂപ്പുകൾ സജീവമായിരുന്നു. വ്യക്തിപരമോ അധികാരത്തിന്റെയോ...

Read moreDetails
Page 125 of 222 1 124 125 126 222
Skip to toolbar