
ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധി ആർജിച്ച ഫ്ലോറിഡായിലെ കൈരളി ആർട്സ് ക്ലബ് കേരളത്തിലെവിവിധ സംഘടനകളിൽ കൂടിയും വ്യക്തികളിൽ കൂടിയും കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്ത തുക1 കോടിയിലധികമായി.
ബുദ്ധി വൈകല്യമുള്ള 100 ലധികം കുട്ടികളുടെ അദ്ധ്യാപനത്തിനും അവരുടെ കുടുംബങ്ങളുടെപരിപോഷണത്തിനും പ്രവർത്തിക്കുന്ന തിരുവല്ല വൈ. എം. സി. എ യുടെ വികാസ് സ്കൂളിലെകുട്ടികൾക്ക് സ്ഥിരമായി പഠനോപകണങ്ങളും മറ്റു ഒട്ടനവധി സഹായം നൽകിയും വൈ. എം. സി. എയുടെ പല വികസന പ്രവർത്തങ്ങൾക്കും കൈരളി ആർട്സ് ക്ലബ് നൽകിയ തുക മാത്രം 1 കൊടിയോളംവരുമെന്ന് വൈ. എം. സി. എ. ചാരിറ്റി വിഭാഗം ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു.
ഓണം, ക്രിസ്മസ് മുതലായ ആഘോഷ സമയങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനുംസമ്മാനങ്ങളും ഭക്ഷണവും വസ്ത്രങ്ങളും വർഷം തോറും വിതരണം ചെയ്‌തു. വികാസ് സ്കൂളിലെ 3 കുഞ്ഞുങ്ങളുടെ സ്പോൺസർഷിപ് കൈരളി ഏറ്റെടുത്തിട്ടുണ്ട്. 2025 ൽ തന്നെ 4 ലക്ഷത്തിലധികം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം കൈരളി ആർട്സ് ചെലവഴിച്ചു. ഭവന രഹിതരായകുടുംബങ്ങൾക്ക് പാർപ്പിടം, വിദ്യാഭ്യാസ-മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അനേകം ആളുകക്കുള്ളസഹായം എന്നിവയും കൈരളിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ പെടും.
ഫോകാനയോടു സഹകരിച്ചു 7 ഭവനങ്ങൾ പണിയിച്ചു നൽകയും മാജിക് പ്ലാനട്ടിലെ സ്ത്രീ കൂട്ടായ്മക്ക്സ്വയം തൊഴിൽ കണ്ടെത്താനും, നിർധനരായ 30 വിദ്യാർഥികൾക്ക് സെൽഫോൺ വാങ്ങി നൽകാനുംകൈരളി സഹായ ഹസ്‌തം നീട്ടി. കൊട്ടാരക്കര യുവസാരഥി ക്ലബ്ബിനോട് ചേർന്ന് 30 കുട്ടികൾക്ക്പഠനോപകരണങ്ങൾ നക്ൽകിയതും, മറ്റൊരു സ്ഥലത്ത് 1 ലക്ഷം രൂപ മുടക്കി അനേകം കുട്ടികൾക്ക്വേണ്ടി പഠന കളരി സംഘടിപ്പിച്ചതും 2025 ജൂൺ മാസത്തിലാണ്.
ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം, കിഡ്നി ഫൌണ്ടേഷൻ വഴിയുള്ള ധന സഹായം, ആംബുലൻസ് വാങ്ങുക എന്നിവയൊക്കെ കൂടാതെ മയാമിയിലെയും ഫോർട്ട് ലോഡ്ർഡാലിലെയും സൂപ്കിച്ചൻ മുഖേനയുള്ള ഭക്ഷണ വിതരണം തുടങ്ങി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈരളികഴിഞ്ഞ വർഷങ്ങളിൽ സാരധ്യം നൽകി.
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് അല്പമായെങ്കിലും സഹായം നൽകാൻസാധിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നു കൈരളിയുടെ ചാരിറ്റി വിഭാഗം നയിക്കുന്നജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ് എന്നിവർ വ്യക്തമാക്കി.
ഡോ. മഞ്ജു സാമൂവേൽ, അവിനാശ് ഫിലിപ്പ്, ജോർജ് മാത്യു, വർഗീസ് സാമൂവേൽ, മാത്യു ജേക്കബ്എന്നിവരും കൈരളി ആർട്സിന്റെ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളാണ്.