ഡിട്രോയിറ്റിൽ 4 വയസ്സുകാനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം,രണ്ട് കൗമാരക്കാർ അറസ്റ്റിൽ

ഡിട്രോയിറ്റ് :ഡിട്രോയിറ്റിലെ സ്‌കിന്നർ പ്ലേഫീൽഡിൽ ജൂൺ 27-ന് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ജൂലൈ 2 ബുധനാഴ്ച രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. .ഈ സംഭവത്തിൽ നാല് വയസ്സുകാരനായ സമീർ ജോഷിയ ഗ്രബ്സ്, 18 വയസ്സുകാരനായ ഡേവിയോൺ ഷെൽമോൺസൺ-ബേ എന്നിവർ കൊല്ലപ്പെടുകയും, 17 വയസ്സുകാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
നിലവിൽ കസ്റ്റഡിയിലുള്ളവർ “സംശയിക്കപ്പെടുന്നവർ” ആണെന്നും, ശരിയായ വ്യക്തികളെയാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഡെട്രോയിറ്റ് പോലീസ് മേധാവി ടോഡ് ബെറ്റിസൺ ബുധനാഴ്ച കമ്മ്യൂണിറ്റിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
“ഇതിൽ ദുഃഖകരമായ കാര്യം, ഞങ്ങൾ അവരെ പിടികൂടിയെങ്കിലും, എനിക്ക് ആരെയും തിരികെ കൊണ്ടുവരാൻ കഴിയില്ല,” കൊല്ലപ്പെട്ടവരെ ക്കുറിച്ച് അദ്ദേഹം പറഞ്ഞു.
വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ കിം വർത്തി ഇതുവരെ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പ്രഖ്യാപിച്ചിട്ടില്ല. വർത്തി കുറ്റപത്രം സമർപ്പിക്കുന്നതുവരെ അറസ്റ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് ബെറ്റിസൺ വ്യക്തമാക്കി