



അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ 'അസൗലിൻ' പബ്ലിഷേഴ്സാണ് "മെലീഹ - ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ഗവേഷകർ, വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. അസൗലിൻ പബ്ലിഷേഴ്സിന്റെ പുസ്തകങ്ങൾ ഇനി ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ വായിക്കാം. "മെലീഹ - ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിൻ പ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി പ്രത്യേക പവലിയൻ ഒരുക്കി ഷാർജ ഹൗസ് ഓഫ് വിസ്ഡം. ഷാർജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് പ്രത്യേക ചടങ്ങിൽ അസൗലിൻ പവിലിയൻ അനാവരണം ചെയ്തത്. ഗവേഷകർക്കു വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ തേടുന്ന സന്ദർശകർക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണർത്താനും സന്ദർശകർക്ക് അതേക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം. "വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങൾ പ്രേരകമാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്"...
Read moreDetailsവിപിഎസ് ലേക്‌ഷോറിലെ ചികിത്സയിലൂടെ അപൂർവ രോഗത്തിന് വിരാമം കൊച്ചി: ജീവിതത്തിൽ കടമ്പകൾ സാധാരണമാണ്. എന്നാൽ ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജിൻ്റെ ജീവിതത്തിലെ...
Read moreDetails''പ്രിയപ്പെട്ട ജോർജി, നിങ്ങളുടെ ക്ഷണം നിരസിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് നാടകത്തിനു വരാൻ തീരുമാനിച്ചത്. അടുത്ത അമ്പല പറമ്പിൽ നാടകം നടക്കുമ്പോൾ എന്തിനാണ് ഉറക്കം ഒഴിച്ചു മഞ്ഞും...
Read moreDetailsഡാളസ്/ തിരൂർ: ദീർഘകാലം ഡാളസ് സാംസ്കാരിക സാഹിത്യ സദസുകളിലെ നിറസാന്നിധ്യവും ഇപ്പോൾ ഹൂസ്റ്റണിൽ സ്ഥിരം താമസമാക്കിയിരിക്കുന്ന മാതൃഭാഷാസ്നേഹിയും ,അമേരിക്കയിൽ അറിയപ്പെടുന്ന മലയാളി കവിയും , സാഹിത്യകാരനുമായ...
Read moreDetailsപുസ്തകമേളയുടെ കാലമാണ് ഷാർജയിൽ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധകോണുകളിൽ നിന്നെത്തിയിട്ടുള്ള എഴുത്തുകാരും പ്രസാധകരും കലാസാംസ്കാരിക പരിപാടികളെല്ലാമായി ഷാർജ എക്സ്പോ സെന്ററിൽ നവംബർ 17 വരെ ഉത്സവമേളമായിരിക്കും. പുസ്തകമേള...
Read moreDetailsതിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത പര്യടനം വിജയകരമായി ഒരുമാസം പിന്നിടുന്നു. ഒക്ടോബര്‍ 6ന് ആരംഭിച്ച...
Read moreDetailsമെസ്‌ക്വിറ്റ്(ഡാളസ്) ലോക സൺഡേ സ്കൂൾ ദിനം ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബര് 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു...
Read moreDetailsഎക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിനു നവമ്പര്‍ 6 ന് തുടക്കമാവും. പാദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണിന്റെയും ഖത്തര്‍ ബാഡ്മിന്റണ്‍ അപെക്സ് ബോഡിയുടെയും...
Read moreDetailsനാഗാലാന്റ്: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ബോധവത്കരണ പരിപാടിയെ അഭിനന്ദിച്ച് നാഗാലാന്റ് ഗവര്‍ണര്‍ ലാ ഗണേശന്‍. ഭാരതയാത്രയുടെ നാഗാലാന്റ് പര്യടത്തിനിടെ ഇന്നലെ...
Read moreDetailsതിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ (വെള്ളി) തുടക്കമാകും. പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ത് കര്‍മപദ്ധതികളുടെ പ്രഖ്യാപനവും നടക്കും....
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.