



വാഷിംഗ്ടൺ ഡി.സി.: അഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ (ധനസഹായം) അവസാനിക്കുന്നത് യുഎസിലെ ആരോഗ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ...
Read moreDetails· പ്രഖ്യാപനം ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് · രാജ്യത്തുടനീളം 5 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ സെന്ററുകൾ സ്ഥാപിക്കും; നിർധനരായ രോഗികൾക്ക് ഇളവുകൾ. ആദ്യത്തെ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും കൊച്ചി, ഡിസംബർ 11,2025: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും. ഗുഡലൂർ, ഗുഡൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആദ്യത്തെ കേന്ദ്രം വയനാട്ടിൽ സ്ഥാപിക്കുന്നത്. രണ്ടാമത്തെ സെന്റർ ബെംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി. അടുത്ത മൂന്നു വർഷം കൊണ്ട് റേഡിയേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ആവശ്യകതയും ക്ലിനിക്കൽ സാധ്യതയും അടിസ്ഥാനമാക്കി പിന്നീട് പ്രഖ്യാപിക്കും. ക്യാൻസർ ചികിത്സാചെലവുകൾ താങ്ങാൻ കഴിയാത്തവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുടങ്ങിപ്പോയവർക്കും ഉന്നത നിലവാരമുള്ള റേഡിയേഷൻ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുൾപ്പെടെ, നൂതന കാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകൾ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജീവൻരക്ഷാ ഉപാധികൾ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാനും ഞങ്ങൾ ശ്രമിക്കുകയാണ്. അന്തസ്സോടും ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കാൻസറിനെതിരെ പോരാടാനുള്ള അവസരം ആർക്കും നിഷേധിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൗത്യം എന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു. ലീനിയർ ആക്സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടെ പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്നത്. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കും കുറഞ്ഞ വരുമാനമുള്ള രോഗികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമായോ അല്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിലോ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ നിർത്തിയ രോഗികൾക്ക് മുൻഗണന നൽകും. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ആഗോള സി.എസ്.ആർ. വിഭാഗമായ 'ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ഭാഗമായിരിക്കും ഈ സെന്ററുകൾ. സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും രോഗികൾക്ക് ചികിത്സ പാതിവഴിയിൽ നിർത്തേണ്ടി വരുന്നതും കണക്കിലെടുക്കുമ്പോൾ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ഈ സംരംഭം വളരെ പ്രധാനമാണെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തടസ്സങ്ങൾ കാരണം കുറഞ്ഞ വരുമാനമുള്ളവർക്ക് അത്യാവശ്യമായ റേഡിയേഷൻ തെറാപ്പി ഒഴിവാക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം.
Read moreDetailsന്യൂയോർക് : 27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രെസ്സിംഗുകളും മറ്റ് ഉൽപ്പന്നങ്ങളും എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) തിരികെ വിളിച്ചു (Recall).ഈ...
Read moreDetailsമെസ്‌ക്വിറ്റ്(ഡാളസ്):പ്രസവ വേദനയെടുത്ത് ബുദ്ധിമുട്ടിയ യുവതിക്ക് പരിചരണം നൽകാൻ വൈകിയതിനെ തുടർന്ന് വിവാദത്തിലായ ട്രിയേജ് നഴ്‌സ് ഇനി ഡാലസ് റീജിയണൽ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ...
Read moreDetailsഅലർജിയുണ്ടാക്കാൻ സാധ്യതയുള്ള പ്രഖ്യാപിക്കാത്ത നിലക്കടലയുടെ (peanut) സാന്നിധ്യം കാരണം റിറ്റ്സ് പീനട്ട് ബട്ടർ ക്രാക്കർ സാൻഡ്‌വിച്ചുകൾ (RITZ Peanut Butter Cracker Sandwiches) എട്ട് യു.എസ്. സംസ്ഥാനങ്ങളിൽ...
Read moreDetailsസ്ഥാനങ്ങളി ഇല്ലിനോയിസ്: ഇല്ലിനോയിസ്, വിസ്കോൺസിൻ എന്നിവിടങ്ങളിൽ വിറ്റഴിച്ച പ്രേരി ഫാംസ് (Prairie Farms) കമ്പനിയുടെ ഫാറ്റ് ഫ്രീ പാൽ ഗാലനുകൾ തിരിച്ചുവിളിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ...
Read moreDetailsകൊച്ചി: ബേബി കെയര്‍ ബ്രാന്‍ഡായ ഹിമാലയ ബേബികെയര്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു. അമ്മമാര്‍ വിശ്വസിക്കുകയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഹിമാലയ ബേബികെയര്‍ കുഞ്ഞുങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു...
Read moreDetailsഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (79) MRI സ്കാൻ ഫലങ്ങൾ 'തികച്ചും സാധാരണമാണ്' എന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ ക്യാപ്റ്റൻ സീൻ ബാർബെല്ല പ്രഖ്യാപിച്ചു. ട്രംപ് 'മികച്ച...
Read moreDetailsവാഷിംഗ്ടൺ ഡി.സി.: കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള രാസവസ്തുക്കളുടെ "ശ്രദ്ധേയമായ" അളവിലുള്ള സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങൾ (cookware) അടിയന്തരമായി തിരിച്ചുവിളിക്കാൻ...
Read moreDetailsന്യൂയോർക് :രാജ്യത്തുടനീളം വിറ്റഴിച്ച 41,000-ത്തിലധികം മൂക്കിലെ സ്പ്രേ കുപ്പികൾ തിരിച്ചുവിളിച്ചു. അസംസ്കൃത പാലിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കണ്ടാമിനേഷൻ (അണുബാധ) ആശങ്കകളെ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.