America
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ ജനപ്രതിനിധി താനേദാർ അപലപിച്ചു.
News
1 week ago
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ ജനപ്രതിനിധി താനേദാർ അപലപിച്ചു.
ഡെട്രോയിറ്റ്:അമേരിക്കൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ച, ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതിയെ…
ഹന്ന കൊബയാഷിയെ സുരക്ഷിതമായി കണ്ടെത്തി; കുടുംബം ആശ്വാസത്തിലെന്ന് പ്രതികരണം
News
1 week ago
ഹന്ന കൊബയാഷിയെ സുരക്ഷിതമായി കണ്ടെത്തി; കുടുംബം ആശ്വാസത്തിലെന്ന് പ്രതികരണം
കഴിഞ്ഞ മാസം ലോസാഞ്ചൽസിൽ നിന്ന് കാണാതായിരുന്ന ഹവായിലെ യുവതി ഹന്ന കൊബയാഷിയെ സുരക്ഷിതമായി കണ്ടെത്തിയതായി കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. ഹന്നയുടെ…
ChatGPT ആഗോളതലത്തില്‍ തകരാറില്‍, പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണെന്ന് OpenAI
News
2 weeks ago
ChatGPT ആഗോളതലത്തില്‍ തകരാറില്‍, പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണെന്ന് OpenAI
മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐയുടെ ജനപ്രിയ ചാറ്റ്ബോട്ട് ചാറ്റ്ജിപിടി ആഗോളതലത്തിൽ തകരാറിലായി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ഓപ്പൺഎഐ സേവനങ്ങൾ…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു
News
2 weeks ago
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ…
വോയ്സ് ഓഫ് അമേരിക്കയെ നയിക്കാൻ ട്രംപ് കാരി ലേക്കിനെ തിരഞ്ഞെടുത്തു.
News
2 weeks ago
വോയ്സ് ഓഫ് അമേരിക്കയെ നയിക്കാൻ ട്രംപ് കാരി ലേക്കിനെ തിരഞ്ഞെടുത്തു.
വാഷിംഗ്ടൺ ഡി സി: മുൻ വാർത്താ അവതാരകയും കടുത്ത റിപ്പബ്ലിക്കൻ കാരി ലേക്കിനെ യുഎസ് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മാധ്യമ…
അപകടത്തിൽ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് ചിക്കാഗോ സിറ്റി 80 മില്യൺ ഡോളർ നൽകാൻ ഉത്തരവ്
News
2 weeks ago
അപകടത്തിൽ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് ചിക്കാഗോ സിറ്റി 80 മില്യൺ ഡോളർ നൽകാൻ ഉത്തരവ്
ഷിക്കാഗോ: നാല് വർഷം മുമ്പ് പോലീസ് വേട്ടയാടലിൽ ഉണ്ടായ അപകടത്തിൽ 10 വയസ്സുള്ള മകൾ കൊല്ലപ്പെട്ട സംഭവത്തിൽ ചിക്കാഗോ സിറ്റിക്കെതിരെ…
തദ്ദേശസ്ഥാപനങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൈത്താങ്ങായി ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച്.
News
2 weeks ago
തദ്ദേശസ്ഥാപനങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൈത്താങ്ങായി ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച്.
മെസ്ക്വിറ്റ് (ഡാളസ്):അമേരിക്കയിലെ മാർത്തോമാ ദേവാലയങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും …
മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്റോനയും, ഡോ. പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പായുടെ ഒന്നാം ചരമവാർഷികവും കൊണ്ടാടുന്നു
News
2 weeks ago
മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്റോനയും, ഡോ. പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പായുടെ ഒന്നാം ചരമവാർഷികവും കൊണ്ടാടുന്നു
ന്യൂയോര്‍ക്ക്: മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ (2012 ഡിസംബര്‍ 9-ന്…
2025 MAGH ൻ്റെ ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.
News
2 weeks ago
2025 MAGH ൻ്റെ ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2025-ലേക്ക് പുതുതായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നു. സമൂഹത്തോട്…
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ലീഗ് സിറ്റി മലയാളികൾ.
News
2 weeks ago
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് വമ്പിച്ച കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ലീഗ് സിറ്റി മലയാളികൾ.
ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്സ്. അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ എല്ലാവർക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതിൽ സംശയമില്ല. ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ ‘പ്രജാപതി’, ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക. അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.