ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

Tag: Latest News

Latest News

ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

ഹൂസ്റ്റണ് : ഹൂസ്റ്റണിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7°C) കൂടുതൽ ഉയർന്ന് നിൽക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു. തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ ...

വിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കർഷകരുടെ ആശങ്ക.

വിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കർഷകരുടെ ആശങ്ക.

ഒക്ലഹോമ:രാജ്യത്തെ ബീഫ് വിപണി വില സ്ഥിരപ്പെടുത്തുന്നതിനായി വിദേശ ഇറക്കുമതി ബീഫ് വിപണി വിലയേക്കാൾ 25% കുറഞ്ഞ നിരക്കിൽ വിൽക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചു. ...

ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

ന്യൂയോർക്ക്:  അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ "എന്നിലെ നിന്നിലേക്ക്"  എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം ചെയ്തു.  മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്താ, സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി  ന്യൂയോർക്കിൽ ജൂലൈ അവസാന വാരം  പ്രകാശനകർമ്മം  നിർവ്വഹിച്ചു. ആഗസ്റ്റ് 9-ന് എറണാകുളം താവു കംപാഷൻ ഹബ്ബിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്‌റ്റ്" സ്ഥാപകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട്ട്  ആലുവാ യൂ. സി. കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന്  പുസ്‌തകത്തിന്റെ ഒരു കോപ്പി നൽകി കേരളത്തിലും പുസ്തകം പ്രകാശനം ചെയ്തു. ഈ പുസ്‌തകത്തിന്റെ പ്രസാധകരായ കാർനെ ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ അലക്‌സ് കുരുവിളയും കൊച്ചിയിലെ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മനുഷ്യനും ദൈവം വിവിധതരം കഴിവുകളാണ് നൽകിയിരിക്കുന്നത്. മനുഷ്യൻ അവന്റെ കഴിവുകൾ വ്യത്യസ്തമായ അളവുകളിലാണ് വിനിയോഗിക്കുന്നത്. പലരും അവരവർക്ക് ലഭിച്ചിരിക്കുന്ന താലന്തുകളുടെ മാഹാത്മ്യം നേരായവിധം മനസ്സിലാക്കുകയോ അവ മറ്റുള്ളവർക്ക് പ്രയോജനപ്രദമായ രീതിയിൽ പരമാവധി ഉപയോഗിക്കുവാൻ തയ്യാറാവുകയോ ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. ബൈബിളിൽ യേശു പറഞ്ഞ  പത്തു താലന്ത് നല്കിയവന്റെ ഉപമയിലൂടെ  കൂടുതൽ നല്കപ്പെട്ടവനിൽ നിന്നും ദൈവം കൂടുതൽ ഫലം പ്രതീക്ഷിക്കുന്നു എന്നതാണ് സാരം.  അങ്ങനെയുള്ള മനുഷ്യന്റെ ഉള്ളിലെ അനന്ത സാധ്യതകളെ വരച്ചുകാട്ടുന്ന അഗാധമായ ചിന്തകൾ നൽകുന്ന രചനയാണ് "എന്നിലെ നിന്നിലേക്ക്" എന്ന പുസ്തകം. അവനവനിൽ തന്നെ കണ്ടെത്തി പൂർത്തിയാക്കേണ്ടതായ ധാരാളം ഉത്തരവാദിത്വങ്ങളെ തിരിച്ചറിയുന്നതിന് പ്രചോദനം ലഭിക്കുന്ന അറിവുകളുടെ കലവറയാണ് ഇത് പുസ്‌തകത്തിന്റെ എഴുത്തുകാരൻ  തന്റെ പച്ചയായ ജീവിതത്തിൽ പിന്നിട്ട വഴികളിൽ നിന്നും തന്റെ ഒപ്പം സഞ്ചരിച്ചവരിൽ നിന്നും നേരിട്ടറിഞ്ഞ അനുഭവ യാഥാർഥ്യങ്ങളാണ് പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുസ്തകം വെറും സൈദ്ധാന്തിക അറിവിന്റെ പ്രതിഫലനമല്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ  നിന്നും അടർത്തിയെടുത്ത വലിയ നേർചിത്രങ്ങളെ ആദ്ധ്യാൽമിക ചിന്തകളുടെ നിറക്കൂട്ടുകളിൽ ചാലിച്ച് പുസ്‌തകപ്പാളികളിലൂടെ മനോഹര ചിത്രമായി സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിലെ വളർച്ചയും തകർച്ചയും സന്തോഷങ്ങളും ആഘാതങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളും എല്ലാം നമുക്ക് ഓരോ  ജീവിതാനുഭവമാണ്  നൽകുന്നത്. അത്തരം അനുഭവങ്ങൾ ഡോ. ബേബി സാം തന്റെ  വിശ്വാസ ജീവിതവുമായി താരതമ്യം ചെയ്‌ത്‌ ആല്മീയ ധ്യാനവിചിന്തനത്തിലൂടെ ലഭിച്ച ഉൾക്കാഴ്ചയിയിൽനിന്നും രചിച്ചതാണ് "എന്നിലെ നിന്നിലേക്ക്" എന്ന ഈ മഹത്തായ ഗ്രന്ഥം. ലളിതമായ ഭാഷയിൽ രചിച്ച ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ജീവിത സത്യങ്ങൾ നിറഞ്ഞ ഒരു കലവറ. ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ്‌ സിറ്റി വൈഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (NYC DCAS) ഡയറക്ടറായും ന്യൂയോർക്ക് കൗൺസിൽ ഓഫ് നോൺപ്രോഫിറ്റ്സ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന ഡോ. ബേബി സാം സാമുവൽ അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക സംരംഭകനും ഗവേഷകനുമാണ്. 19-ഓളം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.  അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്",  “താവു കംപാഷൻ ഹബ്ബ്”  എന്നിവയുടെ പ്രസിഡന്റും,  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Mobility In Dystrophy (MIND) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയർമാനുമാണ് അദ്ദേഹം.  ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഡോ. സാമിന്റെ ആദ്യപുസ്തകമായ "കനമേതുമില്ലാതെ", ഇതിനകം പത്താം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്.  ഈ വർഷം സി. എസ്. എസ്. പ്രസിദ്ധീകരിച്ച "Twelve Plus", ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച "ഗാന്ധി" എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.  "എന്നിലെ നിന്നിലേക്ക്" എന്ന പുതിയ പുസ്തകം ഇതിനോടകം ആയിരത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. ഈ പുസ്‌തകത്തിന്റെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്‌" പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാണ്  ഡോ. സാം ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഈ പുസ്തകം വാങ്ങുന്നവർ നേരിട്ട് ജീവകാരുണ്യ പ്രവർത്തനത്തിന്റെ പങ്കാളി ആകുന്നു ...

ഒറിഗണിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ കാമുകനും മരിച്ച നിലയിൽ

ഒറിഗണിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ കാമുകനും മരിച്ച നിലയിൽ

ഫോറസ്റ്റ് ഗ്രോവ്, ഒറിഗൺ: അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്ത് ഫോറസ്റ്റ് ഗ്രോവിന് സമീപമുള്ള ഗ്രാമപ്രദേശത്തെ ഒരു വസ്തുവിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ ...

മാരകമായ മയക്കുമരുന്ന് പ്രതിസന്ധിക്കെതിരായ നടപടികൾ / ഫെന്റനൈൽ മൂലമുള്ള മരണങ്ങളിൽ 22 ശതമാനം കുറവ്.

മാരകമായ മയക്കുമരുന്ന് പ്രതിസന്ധിക്കെതിരായ നടപടികൾ / ഫെന്റനൈൽ മൂലമുള്ള മരണങ്ങളിൽ 22 ശതമാനം കുറവ്.

വാഷിങ്ടൺ: അമേരിക്കയിൽ സിന്തറ്റിക് ഒപിയോയ്ഡ് ആയ ഫെന്റനിൽ മൂലം ഉണ്ടാകുന്ന മരണങ്ങളിൽ 22 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപന നിയന്ത്രണ വിഭാഗമായ CDC പുറത്തുവിട്ട ...

അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിസ റദ്ദാക്കലിന് നീക്കം; 2 ലക്ഷം വിദേശികളെ ബാധിച്ചേക്കും

അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിസ റദ്ദാക്കലിന് നീക്കം; 2 ലക്ഷം വിദേശികളെ ബാധിച്ചേക്കും

വാഷിങ്ടൺ: അമേരിക്കയിൽ അഭയം തേടിയതോ നിലവിൽ അഭയാർഥി പദവിക്കായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നതോ ആയ വിദേശികളുടെ B1, B2 ബിസിനസ്-ടൂറിസ്റ്റ് വിസകൾ കൂട്ടത്തോടെ റദ്ദാക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നടപടി ...

മഴ മറന്ന് നോർത്ത് ടെക്സസ്; ഡി.എഫ്.ഡബ്ല്യു-യിൽ 40 ദിവസത്തോളം മഴയില്ല

മഴ മറന്ന് നോർത്ത് ടെക്സസ്; ഡി.എഫ്.ഡബ്ല്യു-യിൽ 40 ദിവസത്തോളം മഴയില്ല

ഡാലസ്: ഡാലസ്–ഫോർട്ട് വർത്ത് മെട്രോപ്ലെക്സ് മേഖലയിൽ മഴയില്ലാത്ത കാലയളവ് അസാധാരണമായി നീളുന്നു. ഔദ്യോഗിക കാലാവസ്ഥാ രേഖകൾ സൂക്ഷിക്കുന്ന ഡി.എഫ്.ഡബ്ല്യു ഇന്റർനാഷണൽ എയർപോർട്ട് കാലാവസ്ഥാ കേന്ദ്രത്തിൽ ഏകദേശം 39 മുതൽ ...

കേരള ടൈംസ് വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

കേരള ടൈംസ് വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

പ്രിയപ്പെട്ട കേരള ടൈംസ് വായനക്കാർക്കും കുടുംബാംഗങ്ങൾക്കും, സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ഓണക്കാലം കൂടി നമ്മെ തേടിയെത്തുകയാണ്. കേരളത്തിന്റെ തനിമയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ...

സോണിയ മാസിയെ വെടിവെച്ചുകൊന്ന മുൻ ഡെപ്യൂട്ടി ഷീൻ ഗ്രേസൺ ജയിലിൽ മരിച്ചു.

സോണിയ മാസിയെ വെടിവെച്ചുകൊന്ന മുൻ ഡെപ്യൂട്ടി ഷീൻ ഗ്രേസൺ ജയിലിൽ മരിച്ചു.

ഇല്ലിനോയ്‌ : 2024-ൽ  ഇല്ലിനോയിസിൽ വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെക്കുറിച്ച് പരാതിപ്പെടാൻ 911-ൽ വിളിച്ച സോണിയ മാസി (36) എന്ന കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ വെടിവെച്ചുകൊന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ...

‘എ ഫെയ്ത്ത് ജേർണി’: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം — പുസ്തകം പ്രകാശനം ചെയ്തു.

‘എ ഫെയ്ത്ത് ജേർണി’: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം — പുസ്തകം പ്രകാശനം ചെയ്തു.

ഡാലസ്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രവും പൈതൃകവും വിശ്വാസവും ആരാധനാപാരമ്പര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന “A Faith Journey: Milestones in the History of the ...

Page 2 of 519 1 2 3 519
Skip to toolbar