പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിനെ ന്യായീകരിച്ച് സിപിഐയും. മരണവീട്ടില്‍ ഒരാള്‍ പോകുന്നത് വലിയ പാതകമാണെന്ന് കരുതുന്നില്ല. സിപിഎമ്മും ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ബോംബിന്‍റെ മേല്‍വിലാസം ഇടതിന് വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നേരത്തെ ന്യായീകരിച്ചിരുന്നു. സന്ദര്‍ശനത്തില്‍ മനുഷ്യത്വപരമായ സമീപനം മാത്രമാണുള്ളത്. ബോംബ് നിര്‍മാണത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേരളത്തില്‍ ബോംബ് നിര്‍മിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ജാഗ്രതക്കുറവുണ്ടായെന്ന് ഏരിയ സെക്രട്ടറി പറഞ്ഞതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശനം മനുഷ്യത്വപരമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റേയും പ്രതികരണം.
Don’t wait. The time will never be just right!
സിപിഎമ്മും ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Steve Jobs
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.