AmericaCrimeHealthIndiaLatest NewsLifeStyleNewsPolitics

ബ്രിട്ടനിൽ നിന്നും മുങ്ങി, യുഎസിൽ പിടിയിൽ; 1200 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിപ്പിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ


ലൊസാഞ്ചലസ് ∙ അമേരിക്കൻ ആരോഗ്യസംരക്ഷണ രംഗത്തെ എറ്റവും വലിയ തട്ടിപ്പുകളിലൊന്നിൽ ഇന്ത്യൻ വംശജനായ ഡോ. ടോൺമോയ് ശർമ്മയെ ഫെഡറൽ ഏജന്റുമാർ ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വച്ച് നാടകീയമായി അറസ്റ്റ് ചെയ്തു. ഏകദേശം 1200 കോടി രൂപയ്ക്കുതത്തമുള്ള ഇൻഷുറൻസ് തട്ടിപ്പാണ് ശർമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സോവറിൻ ഹെൽത്ത് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. ലഹരിസാധനങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കുമുള്ള ചികിത്സാ കേന്ദ്രങ്ങൾ മുന്നിൽ വെച്ച് പ്രവർത്തിച്ച സ്ഥാപനത്തിലൂടെയാണ് നിരവധിയായ സാമ്പത്തിക ക്രമക്കേടുകൾ നടന്നത്. രോഗികളുടെ അനുമതിയില്ലാതെ അവർക്കായി ഉയർന്ന കവറേജുള്ള ഇൻഷുറൻസ് പോളിസികൾ എടുത്തശേഷം, ആവശ്യമില്ലാത്ത ലാബ് പരിശോധനകൾ നടത്തിയതോടെയാണ് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് ഡോളറുകൾ തട്ടിയെടുത്തത്.

ആരോഗ്യ പ്രശ്നങ്ങളിലുമാണ് തട്ടിപ്പ് ആധാരമാക്കിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ വ്യക്തിഗത വിവരങ്ങൾ വ്യാജമായി ഉപയോഗിച്ച് പോളിസികൾ എടുത്ത്, അവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, ഔഷധങ്ങൾ, പരിശോധനകൾ, ചികിത്സ എന്നിവയുടെ പേരിൽ വലിയ തുകയ്ക്ക് ബില്ല് സൃഷ്ടിച്ചു. അതിനൊപ്പം രോഗികളെ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നതിനായി ഏജന്റുമാർക്ക് കൈക്കൂലി നൽകി. ഈ നിയമവിരുദ്ധ ഇടപാടുകൾ തന്നെ ശർമ്മയുടെ പിടിയിലേക്കും വഴി തുറന്നു.

2017-ലാണ് ഫെഡറൽ ഏജന്റുമാർ ശർമ്മയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. പിന്നീട് 2018-ൽ സ്ഥാപന പ്രവർത്തനം നിർത്തുകയായിരുന്നു. അതിനുമുമ്പ് ബ്രിട്ടനിലും ധാർമ്മിക കുറ്റങ്ങൾ മൂലം അദ്ദേഹത്തിന്റെ മെഡിക്കൽ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇപ്പോൾ വഞ്ചന, ഗൂഢാലോചന, നിയമവിരുദ്ധ കൈക്കൂലി വിതരണം തുടങ്ങിയ എട്ട് ഗുരുതര കുറ്റങ്ങളാണ് ശർമ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ദീർഘകാല ജയിൽവാസം ശിക്ഷയായി ലഭിക്കാനാണ് സാധ്യത.

Show More

Related Articles

Back to top button