AmericaCommunityGlobalNews

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: മുൻ‌കൂർ റജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് അവസാനിക്കും.

ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻ‌കൂർ റജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് ഇന്ന് (ഏപ്രിൽ 29) വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതിനാൽ ഇനിയും റജിസ്ടർ ചെയ്യാത്തവർ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. 

ഭദ്രാസനത്തിന്‍റെ ഏറ്റവും വലിയ കുടുംബ സംഗമമാണ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ ആത്മീയ നേതൃത്വത്തിലുള്ള  കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നു. ഫാ. അബു പീറ്റർ (കോൺഫറൻസ് കോർഡിനേറ്റർ), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ) തുടങ്ങിയവർ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.

Show More

Related Articles

Back to top button