AmericaAssociationsFeaturedLatest NewsNewsPoliticsUpcoming Events
Trending

ഐഒസി യുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി മാത്യു കുഴൽനാടൻ എംഎൽഎ

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ട്രൈസ്റ്റേറ്റ് കേരള ചാപ്റ്ററിൻ്റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഇത്തവണ പ്രൗഢഗംഭീരമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. മുഖ്യാതിഥിയായി മുവാറ്റുപുഴ എംഎൽഎ അഡ്വ. മാത്യു കുഴൽനാടൻ  എത്തും.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ട്രൈസ്റ്റേറ്റ് ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ റോക്ക്ലാൻഡ് കൗണ്ടിയിലാണ്  സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ആഗസ്ത് 16-ന് വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഗ്ലോബൽ കൊളിഷൻ ഹാളിൽ  (331 റൂട്ട് 9W, കോൺഗേഴ്‌സ് NY 10920) നടക്കുന്ന ചടങ്ങിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീ മേഖലയിലുള്ളവരെ ഏവരെയും സ്വാഗതം ചെയ്യുന്നു . 

പോൾ കറുകപ്പിള്ളിൽ (ഐഒസി നാഷണൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്), ജോർജ് എബ്രഹാം (ഐഒസി നാഷണൽ വൈസ് ചെയർമാൻ), ഷൈമി ജേക്കബ് (ഐഒസി റോക്ക്‌ലാൻഡ് പ്രസിഡൻ്റ്), നോഹ ജോർജ്ജ് (ഐഒസി റോക്ക്‌ലാൻഡ് ട്രഷറർ),ബിജു വലിയകല്ലുങ്കൽ (ഐഒസി ന്യൂജേഴ്‌സി പ്രസിഡന്റ്) എന്നിവരാണ്  പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീയിടങ്ങളിലെ  സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്യും.  അത്താഴം ഉൾപ്പെടെയുള്ള പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കുകയും പിന്തുണയ്ക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പോൾ കറുകപ്പിള്ളിൽ 845.553.5671, ജോർജ് എബ്രഹാം 917.544.4137, ഷൈമി ജേക്കബ് 845.445.1000, നോഹ ജോർജ് 845.293.9466, ജോസഫ് കുരിയപ്പുറം  845.507.2667,ജോസ് ജോർജ് 914.2820422, .

Show More

Related Articles

Back to top button