കമലാ ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി ഏറ്റെടുത്തു, ട്രംപിനെതിരെ കഠിന വിമര്‍ശനം
ചിക്കാഗോ: 2024ലെ യുഎസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി അംഗീകരിച്ചു. ജോ ബൈഡന്‍ കഴിഞ്ഞ മാസം മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ, ഇന്ത്യന്‍ വംശജയായ കമലായ്ക്ക് നറുക്ക് വീണു. വിജയിച്ചാല്‍ യുഎസ് ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ് ആകും.
ചിക്കാഗോയിലെ യുണൈറ്റഡ് സെന്ററിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ അവസാന ദിവസം തീപ്പൊരി പ്രസംഗം നടത്തിയ കമല, “അമേരിക്കയെ ഒരുമിപ്പിക്കുന്ന പ്രസിഡന്റ്” ആകുമെന്ന് വാഗ്ദാനം ചെയ്തു.
വിമര്‍ശനങ്ങൾക്കൊപ്പം, ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയുടെ ആന്തരിക പ്രശ്നങ്ങളും അദ്ദേഹം ചെയ്ത ദുരുപയോഗങ്ങളും കമല ചൂണ്ടിക്കാട്ടി. “നമ്മുടെ രാജ്യത്തെ വീണ്ടും പിന്‍വലിക്കാന്‍ ശ്രമിക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യം,” എന്നും കമല വ്യക്തമാക്കി.
സാമാന്യ ബോധമുള്ള പ്രസിഡന്റായിരിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളും ഗര്‍ഭച്ഛിദ്ര നിയമം നടപ്പിലാക്കുമെന്നും ഗാസയിലെ വെടിനിര്‍ത്തലിന് പിന്തുണ നല്‍കുമെന്നും കമല പ്രസ്താവിച്ചു.