BlogKeralaNews

ഡോ. സി.വി. ആനന്ദ ബോസ് മായുള്ള കൂടിക്കാഴ്ച അമൂല്യമെന്നു ജോസ് കോലത്ത് കോഴഞ്ചേരി

വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് IAS ഉം വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ പ്രവാസികാര്യ വകുപ്പ് ചെയർമാനും ലോക കേരളാ സഭ അംഗവുമായിരുന്ന ജോസ് കോലത്ത് കോഴഞ്ചേരി യുമായി കൂടിക്കാഴ്ച നടത്തി.

Man of Ideas എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും Inspired Civil Servant എന്ന് മുൻ പ്രധാനന്ത്രി ഡോ. മൻ മോഹൻ സിംഗും വിശേഷിപ്പിച്ച ലോകപ്രശസ്ത എഴുത്തുകാരനും വാഗ്മിയും Motivational Speaker ഉം ആയ ആനന്ദ ബോസ് പ്രശസ്തമായ അനേകം പുസ്തകങ്ങളുടെ രചയിതാവും നൂറു കണക്കിന് പ്രസിദ്ധീകരണങ്ങളിൽ ചിന്താത്മകമായ ലേഖനങ്ങൾ എഴുതിയിട്ടുള്ള വ്യക്തിയുമാണ്.

ആഗോള പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ രചനകളിലൊന്നായ
Silence Sounds Good എന്ന ബുക്ക് സി.വി. ആനന്ദ ബോസ്
സ്വന്തം കൈയൊപ്പോടുകൂടി ജോസ് കോലത്തിനു സമ്മാനിച്ചു.

അറിവിന്റെ ഭണ്ഡാരവും വിനയത്തിന്റെ പര്യായവും, കേരളത്തിന്റെ അഭിമാനവുമായ ഡോ സി.വി. ആനന്ദ ബോസുമായുള്ള കൂടിക്കാഴ്ച്ച ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നു ജോസ് കോലത്ത് പറയുകയുണ്ടായി.

മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന ശ്രീ. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി യുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ജോസ് കോലത്ത് ബിജെപി യിലേക്ക് എന്ന് അഭ്യുഹങ്ങളുണ്ട്.

ആഗോള പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ ലോക കേരള സഭയിലും, NORKA വഴിയും, NRI Commission മുഖേനയും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ദീർഘ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് ജോസ് കോലത്ത്.

Show More

Related Articles

Back to top button