
വാഷിങ്ടൺ: യുദ്ധക്കുറ്റങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക എന്നതാണ് തന്റെ മുഖ്യ ലക്ഷ്യമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് വ്യക്തമാക്കി. അമേരിക്കൻ ജനതയ്ക്കായി, രാജ്യത്തിന്റെ ശക്തമായ നിലനില്പിനായും പ്രവർത്തിക്കുമെന്നുറപ്പാക്കിയ കമല, താൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞു.
ഇതിനുള്ള മറുപടിയായി, ക്രിമിനലുകളെ പിന്തുണയ്ക്കാനാണ് കമലയുടെ ലക്ഷ്യമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് വിമർശിച്ചു. കമലയുടെ ഈ നിലപാട് ഒരു റാഡിക്കൽ ഇടതുപക്ഷ സമീപനമാണെന്നും, അവർ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലാണ് വിശ്വസിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ട്രംപ്, ബൈഡൻ ഭരണകൂടത്തിന്റെ ക്രിമിനൽ റെക്കോർഡിനെ കടന്നാക്രമിച്ചു.
ഹാരിസ്, ട്രംപിന്റെ നിയമപ്രശ്‌നങ്ങളെ ഉന്നയിച്ച്, അദ്ദേഹത്തിനു മറുപടി പറയുകയും ചെയ്തു. “ദേശീയ സുരക്ഷാ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, തിരഞ്ഞെടുപ്പ് ഇടപെടൽ തുടങ്ങിയവയ്‌ക്ക് ശിക്ഷിക്കപ്പെട്ട ഒരാളുടെ വിമർശനങ്ങൾ കേൾക്കുന്നത് പ്രധാന്യമുള്ളതല്ല,” കമല പരിഹസിച്ചു.
തനിക്കെതിരായ എല്ലാ കേസുകളും ലൈംഗിക പീഡനാരോപണങ്ങളും വ്യാജമാണെന്ന് ട്രംപ് തിരിച്ചടിച്ചു.