കൊല്ലം ജില്ലാ ജനപ്രതിനിധികൾ കെ. പി. എ ആസ്ഥാനം സന്ദർശിച്ചു.

ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം ലോക്‌സഭാ അംഗം എൻ . കെ . പ്രേമചന്ദ്രനും , കരുനാഗപ്പള്ളി നിയമസഭാ അംഗം സി . ആർ . മഹേഷും കൊല്ലം പ്രവാസി അസ്സോസിയേഷൻ ആസ്ഥാനം സന്ദർശിച്ചു . കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരുവരെയും പൊന്നാട അണിയിച്ചു ആദരിച്ചു. പ്രവാസികളുടെ ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും, അസ്സോസിയേഷനു ആശംസകളും നേരുന്നുവെന്നു മറുപടി പ്രസംഗത്തിൽ എൻ . കെ . പ്രേമചന്ദ്രനും , സി . ആർ . മഹേഷും പറഞ്ഞു. കെ. പി. എ മുൻ പ്രസിഡന്റ് നിസാർ കൊല്ലം കെ. പി. എ സുവനീർ വിളക്കുമരം അതിഥികൾക്ക് കൈമാറി . ഗഫൂർ കൈപ്പമംഗലം , റഹിം വാവക്കുഞ്ഞു എന്നിവർ ആശംസകൾ അറിയിച്ചു . യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും , ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു . സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ് , അനിൽകുമാർ , രജീഷ് പട്ടാഴി , കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.





