AmericaBlogNews

റെജി ചെറിയാന്റെ വേർപാടിനു അഞ്ചു വർഷം

വെറുപ്പിൽ നിന്നും രക്ഷപ്പെട്ടേക്കാം, പകയിൽ നിന്നും രക്ഷപ്പെട്ടേക്കാം, ചിലപ്പോൾ മരണത്തിൽ നിന്ന് പോലും രക്ഷപ്പെട്ടേക്കാം, പക്ഷെ സ്നേഹത്തിന്റെ തടവറയിൽ നിന്നും ഒരിക്കലും രക്ഷപ്പെടാൻ ആകില്ല. കാരണം സ്നേഹത്തിന്റെ സ്ഥായിയായ ഭാവം ദുഖമാണ്. റജി ചെറിയാൻ എന്ന കളങ്കരഹിത വ്യക്തിത്വം മണ്മറഞ്ഞിട്ടു സെപ്റ്റംബർ 12 നു അഞ്ചു വര്ഷം തികയുന്നു. ഫോമയിലെ ഒരു വേറിട്ട മുഖം. ഫോമയുടെ പര്യായം തന്നെ ആയിരുന്നു റജി ചെറിയാൻ, ആ ചടുതലതയും ചുറുചുറുക്കും അകാലത്തിൽ മറഞ്ഞു. മരണം അനിശ്ചിതവും സുനിശ്ചിതവുമാണ്. വേണ്ടപ്പെട്ടവരെ അകാലത്തിൽ മരണം എന്ന കോമാളി നിനച്ചിരിക്കാതെ കൊണ്ടുപോകുമ്പോൾ, പകച്ചു നിൽക്കാനല്ലാതെ നമുക്കെന്തു ചെയ്യാൻ ആകും. ചെറുപ്പത്തിലേ,  58 -)o  വയസിൽ നമ്മോടു വിടപറഞ്ഞു

ജോൺ ഡണ്ണിന്റെ  Death, be not proud എന്ന കവിത  ഇവിടെ ഏറെ പ്രാധാന്യം അർഹിക്കുന്നു.   നമ്മൾ  ഭയപെടുന്നതുപോലെ  മരണത്തിനു യാതൊരു ശക്തിയും ഇല്ല. അതുതന്നെയാണ് കവി ഇവിടെ സമര്ഥിക്കുവാൻ ഉദ്ദേശിക്കുന്നതും. മരണം ഒരു അടിമ മാത്രമാണ്. മരണം ഒരു ചെറിയ വിശ്രമവും, ഉറക്കവും മാത്രം. നാമിതുവരെ ജീവിക്കുമ്പോൾ, നമുക്ക് ബലം തന്നിരുന്ന  നമ്മുടെ എല്ലുകൾക്ക് ഒരു ചെറിയ വിശ്രമം കൊടുത്തിട്ടു നമ്മുടെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടപോകുബോൾ, മരണത്തിനു എങ്ങനെ അഹങ്കരിക്കാൻ ആകും.  ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ നല്ലൊരു ജീവിതമല്ലേ ഈ ഒരു ചെറിയ ഉറക്കം കൊണ്ട്, അല്ലെങ്കിൽ ഉറക്കത്തിനു ശേഷം  കിട്ടുക. മരണമാണ് മരിക്കുന്നത്. മരണമെന്ന ചെറിയ ഉറക്കത്തിനും, വിശ്രമത്തിനും ശേഷം  ഉയർത്തെഴുനേൽപ്പ്‌ ആണെങ്കിൽ പിന്നെ മരണത്തെ എന്തിനു ഭയപ്പെടണം.

ഏതു മതവും മരണാനന്തര ജീവിതത്തെപറ്റി പ്രതിപാദിക്കുന്നു. ഈ ലോകത്തിലെ ജീവിതത്തിനു ശേഷം, മറ്റൊരു നല്ല ജീവിതം കിട്ടുന്നു എങ്കിൽ നാമെന്തിന് മരണത്തെ ഭയപ്പെടണം. ജീവിച്ചിരിക്കുന്നവർക്ക്, കൂടെ ഉണ്ടായിരുന്നവർ വിട്ടുപോകുമ്പോൾ കുറെ കാലത്തേക്ക്, ചെറിയ ദുഃഖം സ്വാഭാവികം.

മയക്കുമരുന്നുകൾക്കും, ലഹരി പദാര്ഥങ്ങള്ക്കും കുറെ സമയത്തേക്ക് നമ്മെ മയക്കത്തിലേക്ക് നയിക്കാം. അതിനു ശേഷം നാം തിരിച്ചു വരുന്നു. അതുപോലെ മരണം എന്ന ചെറിയ ഉറക്കത്തിൽ നിന്നും മറ്റൊരു ഉണർവ് കിട്ടി, മെച്ചപ്പെട്ട, കഷ്ടപ്പാടില്ലാത്ത, ദുഃഖങ്ങളും പ്രയാസങ്ങളും ഇല്ലാത്ത മറ്റൊരിടത്തേൽക്കു നാം കുടിയേറുന്നു. പിന്നെ മരണത്തിനെന്തു പ്രസക്തി.

കഴിഞ്ഞ ആഴ്ച ന്യൂ യോര്കിൽ യോങ്കേഴ്സിലുള്ള കേരളസമാജം ഓണത്തിന്, റജി ചെറിയാന്റെ സഹോദരൻ സജി ചെറിയാനുമായി കുറെ അധികം  സമയം ചിലവിട്ടു. ഞാൻ റജിയെ പരിചപ്പെട്ടതുമുതൽ, അദ്ദേഹത്തിന്റെ സഹോദരൻ  അടുത്തുണ്ടെങ്കിൽ കൂടി എന്നോടൊപ്പമാണ് താമസിക്കാറുള്ളത്. 2018 ൽ ഫോമയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പോസ്റ്റിൽ ഒരു പാനലിന്റെയും, ഗ്രൂപ്പിന്റെയും സഹായം  ഇല്ലാതെ ഒറ്റക്കു ഞാൻ മത്സരിക്കുമ്പോൾ, റജിയും ട്രഷറർ  സ്ഥാനാർത്ഥിയായി ഒരു പാനലിന്റെ ഭാഗമായുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരാജയം, അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

മത്സരത്തിൽ ഞാനും ഉണ്ടായിരുന്നതിനാൽ, അദ്ദേഹത്തെ സഹായിക്കാൻ പറ്റിയില്ല എന്നുപറയുന്നതാകും ശരി. ഇവിടെയുണ്ടായിരുന്നപ്പോൾ അദ്ദേഹം പാചകം ചെയ്ത ആഹാരവും കഴിക്കാനുള്ള ഭാഗ്യവും  ഉണ്ടായിട്ടുണ്ട്. അദ്ദേഹം നല്ലൊരു കുക്ക് ആയിരുന്നു എന്ന് എത്രപേർക്കറിയാം.

പെട്ടന്ന് പിണങ്ങുന്ന സ്വഭാവം ഉണ്ടെങ്കിൽ കൂടി ഒരിക്കലും അത് ശാശ്വതമായി കൊണ്ട് നടക്കാറില്ലായിരുന്നു. പിണക്കം ഉള്ളവരെ, ഏകോപിപ്പിച്ച, അവരുടെ പിണക്കങ്ങൾ മാറ്റുന്നതിലും അദ്ദേഹം മുൻപിട്ടു നിന്നു. രാവിലെ ജിമ്മിൽ പോകുമ്പോൾ, മധു കൊട്ടാരക്കര, സുനിൽ വര്ഗീസ് ഇവരെയൊക്കെ വിളിക്കാറുള്ളതും ഓര്മിച്ചെടുക്കുന്നു. എന്റെ അഭിപ്രായത്തെ മാനിച് വരാൻ  പോകുന്ന ഇലക്ഷനിൽ ഫോമയുടെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തയാറെടുത്തിരുന്നതും ഞാൻ ഓർമ്മിക്കുന്നു. എന്റെ മകന്റെ വിവാഹത്തിന് സംബന്ധിച്ചിരുന്നതാണ് ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. വിവാഹത്തിന് ക്ഷണിച്ചപ്പോൾ, വരുമോ  എന്ന് ചോദിച്ചപ്പോൾ, ചെറിയാച്ഛന്റെ മകന്റെ വിവാഹത്തിന് വന്നില്ലെങ്കിൽ പിന്നെ ആരുടെ വിവാഹത്തിന് പോകും എന്ന മറുപടിയും കാതിൽ  മുഴങ്ങുന്നു. സ്നേഹം കൂടുമ്പോൾ, സാമച്ചായ വിളിമാറ്റി  ചെറിയാച്ച വിളിയിലേക്കു മാറും.

 അറ്റ്ലാന്റയിലെ ‘അമ്മ അസോസിയേഷന്റെ സ്ഥാപകനിൽ പ്രമുഖനായിരുന്നു റജി. ഫോമയിൽ ഇത്ര അധികം വ്യക്തി ബന്ധങ്ങൾ ഉള്ള മറ്റൊരാളെ എനിക്കറിയില്ല.

ഓണം ആഘോഷിക്കുമ്പോഴു൦, 23 വര്ഷം തികയുന്ന 9/ 11 നമ്മുടെ ഓർമയിൽ നിന്നും മായുന്നില്ല. 3000 ൽ അധികം പേർക്ക് അവരുടെ ജീവിതം നഷ്ടമായി. നമ്മുടെ പ്രാർത്ഥനയിൽ അവരെ ഓര്മിക്കാം

 (ഫിലിപ്പ് ചെറിയാൻ)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button