ബഹിരാകാശ നിലയത്തിൽ നിന്ന് സുനിതാ വില്യംസും ബുച്ച് വിൽമോർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുനിതാ വില്യംസും ബുച്ച് വിൽമോറും ഇന്ന് രാത്രി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നാസ അറിയിച്ചു. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ ന്യൂസ് റൂമിൽ വെച്ചാണ് വാർത്താ സമ്മേളനം നടക്കുക. നാസയുടെ വെബ്‌സൈറ്റ്, ആപ്പ് എന്നിവയിൽ ഇന്ത്യൻ സമയം രാത്രി 11.45ന് തത്സമയം സംപ്രേക്ഷണം ചെയ്യും.
തങ്ങളുടെ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് സുനിതയും ബുച്ചും അനുഭവങ്ങൾ പങ്കുവെക്കുമെന്നാണ് സൂചന. ബോയിങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ഭൂമിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് നാസ ഈ വാർത്താ സമ്മേളനം സംഘടിപ്പിക്കുന്നത്.
2024 ജൂൺ 5ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഏകദേശം ഒരാഴ്ച നീണ്ട ദൗത്യത്തിനായി ഇരുവരും സഞ്ചരിച്ചിരുന്നു. നാസയും അമേരിക്കൻ സ്വകാര്യ കമ്പനികളും ചേർന്ന് നടപ്പാക്കിയ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിരുന്ന ഈ ദൗത്യം വിജയകരമായിരുന്നുവെങ്കിലും സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ച, വാൽവ് പിഴവുകൾ എന്നിവ തിരിച്ചുവരവിൽ വെല്ലുവിളിയായിരുന്നു.