മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മട്ടന്നൂരിൽ
അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ ചെയർമാൻ രാജീവ് ജോസഫിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.
മട്ടന്നൂർ – വായംതോട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ വേദിയിൽ എത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്. രാജീവ് ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.