Blog
ഇസ്രായേൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരെ വധിക്കാൻ ഗൂഢാലോചന; യുവാവ് അറസ്റ്റിൽ
തെലവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും വധിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. ഇസ്രായേൽ പൗരനായ ഇയാൾ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയതായാണ് റിപ്പോർട്ട്.
പ്രധാന മന്ത്രിയെയും മറ്റു ഉന്നതർ യെയും ലക്ഷ്യമാക്കി ഇറാനിൽ നടന്ന രണ്ടു മീറ്റിംഗുകളിലെങ്കിലും പ്രതി പങ്കെടുത്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾ തുര്‍ക്കുമായി ബന്ധമുള്ള വ്യവസായിയാണെന്ന് കരുതുന്നു.
നാളുകൾക്ക് മുൻപാണ് അറസ്റ്റുണ്ടായതെങ്കിലും ഇപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. ഷിന്‍ ബെറ്റ് തലവനെയും ലക്ഷ്യമാക്കിയിരുന്ന ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നത്, ലെബനനിൽ 30ലേറെ പേർ മരിച്ച പേജർ, വാക്കി-ടോക്കി പൊട്ടിത്തെറിക്ക് ശേഷമായിരുന്നു. ഇതിനു പിന്നിൽ ഹിസ്ബുള്ളയുടെ പങ്കുമുണ്ടെന്നാണ് സംശയം.