
കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2024 ഓണാഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ . പി . എ ആസ്ഥാനത്തു വച്ച് സംഘടിപ്പിച്ച പായസമത്സരത്തിൽ മെറീന വിനീത് (ഒന്നാം സ്ഥാനം), ജയലക്ഷ്‍മി ജയകമാർ (രണ്ടാം സ്ഥാനം) , ഡോ . എലിസബത്ത് പ്രിൻസ് (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്‌ത പരിപാടി സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , ട്രെഷറർ മനോജ് ജമാൽ , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രെട്ടറിമാരായ അനിൽ കുമാർ , രജീഷ് പട്ടാഴി , അസ്സി . ട്രെഷറർ കൃഷ്ണകുമാർ , മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം , ജഗത് കൃഷ്ണകുമാർ , കിഷോർ കുമാർ , ഏരിയ കോ – ഓർഡിനേറ്റർ റെജിമോൻ ബേബിക്കുട്ടി , ഏരിയ ജോ . സെക്രട്ടറി അജിത് അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അറിയിച്ചു . തുടർന്ന് വിജയികൾക്കും പായസ മത്സര വിധികർത്താക്കളായ സിജി ബിനു , അബി ഫിറോസ് എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി.




