BlogBusinessIndiaKeralaLatest NewsNews

കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ ജിജെഎസ് ജ്വല്ലറി ഇന്‍ഡസ്ട്രി ഐക്കണ്‍ 2024

കൊച്ചി: ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഷോ (ജിജെഎസ്)യുടെ ജിജെഎസ് നൈറ്റില്‍ കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) നല്‍കുന്ന ജ്വല്ലറി ഇന്‍ഡസ്ട്രി ഐക്കണ്‍ 2024 അവാര്‍ഡ് നേടി. മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജിജെസി ഡയറക്ടര്‍മാരായ അശോക് കുമാര്‍ ജയിന്‍, സമര്‍ കുമാര്‍ ഡെ, സഹില്‍ മെഹ്‌റ, ആഷിഷ് കോത്താരി, ജ്യൂവല്‍ ട്രെന്‍ഡ്‌സ് എംഡി ഗോവിന്ദ വര്‍മ എന്നിവരില്‍ നി്ന്ന് കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇതിനു പുറമെ നാഷണല്‍ ജ്വല്ലറി അവാര്‍ഡഡ്‌സ് 2024ല്‍ സ്റ്റോര്‍ ഓഫ് ദി ഇയര്‍ (സൗത്ത്) അവാര്‍ഡ് – ഹൈദരാബാദ് ഗച്ചിബൗളിയിലെ ഷോറൂം, റിംഗ് ഓഫ് ദി ഇയര്‍ – തീം ബേസ്ഡ് ഡിസൈന്‍, ബ്രൈഡല്‍ ജ്വല്ലറി ഓഫ് ദി ഇയര്‍ (കളര്‍ സ്റ്റോണ്‍) എന്നീ അവാര്‍ഡുകളും കീര്‍ത്തിലാല്‍സ് നേടി.

ഫോട്ടോ – ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) നല്‍കുന്ന ജ്വല്ലറി ഇന്‍ഡസ്ട്രി ഐക്കണ്‍ 2024 അവാര്‍ഡ് ജിജെസി ഡയറക്ടര്‍മാരായ അശോക് കുമാര്‍ ജയിന്‍, സമര്‍ കുമാര്‍ ഡെ, സഹില്‍ മെഹ്‌റ, ആഷിഷ് കോത്താരി, ജ്യൂവല്‍ ട്രെന്‍ഡ്‌സ് എംഡി ഗോവിന്ദ വര്‍മ എന്നിവരില്‍ നി്ന്ന് കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

Show More

Related Articles

Back to top button