ഗൂഗിള്‍ തന്നെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ മാത്രം കാണിക്കുന്നു: ട്രംപ്
ന്യൂയോര്‍ക്ക്: ഗൂഗിള്‍ തിരയലില്‍ തന്നെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഗൂഗിള്‍ തന്റെ പേരില്‍ മോശം റിപ്പോര്‍ട്ടുകള്‍ മാത്രം കാണിച്ചപ്പോൾ, കമല ഹാരിസിനെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചുവെന്നുമാണ് ട്രംപിന്റെ ആരോപണം.
താനിപ്പോള്‍ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇതിന് നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. ഗൂഗിളിന്റെ സെര്‍ച്ച് ഫലം അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടപെടലായി മാറുകയാണെന്നും, ഇത് നിര്‍ത്തിപ്പിടിക്കണമെന്നും ട്രംപ് ആവശപ്പെട്ടു.
കമല ഹാരിസിന് ഗൂഗിള്‍ മുന്‍ഗണന നല്‍കുന്നതായി കണ്‍സര്‍വേറ്റിവ് ഗ്രൂപ്പായ മീഡിയ റിസര്‍ച്ച് സെന്‍ററും മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ആര്ക്കും പ്രത്യേക മുൻഗണന നല്‍കിയിട്ടില്ലെന്നും സെര്‍ച്ച് ഫലങ്ങള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്ന് വ്യക്തമായ മാര്‍ഗരേഖകളുണ്ടെന്നും ഗൂഗിള്‍ പ്രതികരിച്ചു.