റോക്ക്ലാൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 12-ന് ജർമോണ്ട്സ് പാർക്കിൽ; ആഹാരപ്രേമികൾക്ക് സൗജന്യ പ്രവേശനം
റോക്ക്ലാൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 12-ാം തീയതി ജർമോണ്ട്സ് പാർക്കിൽ നടക്കും. SGSOC (എസ്.ജി.എസ്.ഒ.സി) യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ഫുഡ് ഫെസ്റ്റിവലിന് ക്ലാർക്സ്ടൗൺ സൂപർവൈസർ ജോർജ് ഹോഹ്മാൻ, കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ടൗൺ പാർക്ക് ബോർഡ് അംഗം പോൾ കറുകപ്പിള്ളിൽ എന്നിവരുടെ സാന്നിധ്യത്തിലും പിന്തുണയിലുമാണ് ഔപചാരിക തുടക്കം കുറിച്ചത്. അവരുടെ വിലപ്പെട്ട സാന്നിധ്യത്തിനും സഹകരണത്തിനും കമ്മിറ്റിയുടെ കൃതജ്ഞത അറിയിക്കുന്നു. പ്രസ്തുത ചടങ്ങിൽ ന്യൂയോർക്ക് സെനേറ്റർ ഒപ്പം അദ്ധേഹത്തിന്റെ ടീമും പങ്കെടുക്കുന്നു എന്നത് പരിപാടിയുടെ മാറ്റു കൂട്ടുന്നു.
ഫുഡ് ഫെസ്റ്റിവലിന്റെ പ്രധാന സാന്നിധ്യമായി നോവ (ഗ്ലോബൽ കൊളിഷൻ)യും ലിബിൻ ബേബിയും (റിയൽ എസ്റ്റേറ്റ്) ഫലപ്രദമായി സഹകരിച്ചിട്ടുണ്ടെന്നത് ഈ ആഘോഷത്തിന്റെ ഭാഗ്യമാണ്. ഇന്ത്യൻ ഭക്ഷണവും സംസ്കാരവും ആഘോഷിക്കുന്ന ഈ പ്രോഗ്രാമിൽ ഏവരെയും പങ്കുചേരാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
ഫെസ്റ്റിവൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണിവരെ നീണ്ടുനിൽക്കും. പ്രവേശനവും പാർക്കിങ്ങും സൗജന്യമായിരിക്കും.
രജിട്രേഷനായി സന്ദർശിക്കുക:
RSVP: https://forms.gle/qJ2rzsfHydNFBWn6A