AmericaLatest NewsNews

ടെന്നസിയിൽ വെടിവെപ്പ്: 24 കാരൻ കൊല്ലപ്പെട്ടു, 3 കുട്ടികൾക്ക് പരുക്ക്

നാഷ്വിൽ: ടെന്നസി യൂണിവേഴ്സിറ്റിക്കു സമീപം നടന്ന വെടിവെപ്പിൽ 24 കാരൻ കൊല്ലപ്പെട്ടു. 3 കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോംകമിംഗ് പരേഡിനുശേഷം നടന്ന വെടിവെപ്പിൽ 24 കാരനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ജെഫേഴ്സൺ സ്ട്രീറ്റിലെ ക്യാമ്പസിനു പുറത്താണ് വെടിവെപ്പ് ഉണ്ടായത്. മരിച്ചയാൾ വിദ്യാർഥിയാണോയെന്ന കാര്യം വ്യക്തമല്ല. 12, 14 വയസ്സുള്ള കുട്ടികൾക്കാണ് വെടിയേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വെടിവെപ്പിന് മുമ്പ് യൂണിവേഴ്സിറ്റിക്കു സമീപം രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായതായി റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്നു തോക്ക് കണ്ടെടുത്തിട്ടുണ്ട്, എങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഹോംകമിംഗ് ഫുട്ബോൾ മത്സരത്തിന് വേദിയായ നിസാൻ സ്റ്റേഡിയത്തിൽ വെടിവെപ്പ് നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വക്താവ് ഡോൺ ആരോൺ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button