
മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കായും കായിക പ്രേമികൾക്കായും നിർമിച്ച ക്രിക്കറ്റ് കോർട്ട് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.


ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ഡാളസ് റീജിയൺ ക്രിക്കറ്റ് ടൂർണമെൻറ് ഫൈനൽ ഞായറാഴ്ച (ഒക്ടോ 20) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രസ്തുത ഗ്രൗണ്ടിൽ ആതിഥേയരായ സെൻ പോൾസ് യുവജനപ്രസ്ഥാനം ഇർവിങ് സെൻറ് ജോർജ് യുവജനപ്രസ്ഥാനവുമായി ഏറ്റുമുട്ടും.
ആവേശകരമായ മത്സരങ്ങളിൽ സെൻറ് തോമസ് സെൻറ് ഗ്രിഗോറിയോസ്,സെൻമേരിസ് വലിയപള്ളി സെൻമേരിസ് കരോൾട്ടൻ എന്നീ ടീമുകൾ പങ്കെടുത്തിരുന്നു ടൂർണമെൻറ് വിജയത്തിനായി യുവജനപ്രസ്ഥാന റീജണൽ വൈസ് പ്രസിഡണ്ട് വെരി റവ രാജു ദാനിയേൽ കോർഎപ്പിസ്കോപ്പ ,സെക്രട്ടറി എബി ജോൺ ,ട്രഷറർ ലെനിൻ ജേക്കബ് കമ്മറ്റി അംഗങ്ങളായ ഷിജോ മഠത്തിൽ ലൈബി സാമുവേൽ എന്നിവർ പ്രവർത്തിച്ചുവരുന്നു ആവേശകരമായ ഫൈനൽ കളിക്കാൻ നിങ്ങൾ ഏവരെയും സെൻറ് പോൾസ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
-പി പി ചെറിയാൻ