“മസ്കിന്റെ വോട്ടർ ലോട്ടറി നിയമവിരുദ്ധമെന്ന് നീതിന്യായ വകുപ്പ്”
വാഷിംഗ്ടൺ: രജിസ്റ്റർ ചെയ്ത വോട്ടർക്കായി പ്രതിദിനം 1 മില്യൺ ഡോളർ ലോട്ടറി- സമ്മാനം പ്രഖ്യാപിച്ച ഇലോൺ മസ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് മസ്കിന്റെ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിക്ക് കത്ത് അയച്ചു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് വേണ്ടി സജീവമായി പ്രചാരണം നടത്തുന്ന ഇലോൺ മസ്ക്, നവംബർ 5-ന് നടക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പ്രക്രിയ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച മുതൽ വോട്ടെടുപ്പ് ദിവസം വരെയുള്ള ദിവസങ്ങളിൽ ഒരു മില്യൺ ഡോളർ സമ്മാനം പ്രഖ്യാപിച്ച് നടപ്പാക്കിയതിനെതിരെയാണ് നിയമ നടപടി.
മസ്കിന്റെ ഈ ഭാഗ്യക്കുറി പദ്ധതി വോട്ട് രേഖപ്പെടുത്താൻ ആളുകളെ പ്രേരിപ്പിക്കുന്നതായാണു കാണുന്നത്. യുഎസ് നിയമപ്രകാരം ഇതു പോലെ പണം നൽകി വോട്ട് പിടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും മസ്കിന്റെ പോളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിയുടെ നടപടിയിൽ നിയമലംഘനമുണ്ടോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.