BlogLatest NewsMusicNewsPolitics
പോപ്പ് ഗായിക ബിയോൺസെ കമലാ ഹാരിസിനുവേണ്ടി വോട്ട് തേടി

ഹൂസ്റ്റൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുവേണ്ടി പ്രചാരണം നടത്താൻ പ്രശസ്ത ഗായിക ബിയോൺസെ ഹൂസ്റ്റണിലെത്തി. സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരിയോ എന്ന നിലയിൽ അല്ല, മറിച്ച് ഒരു അമ്മയായി മാത്രമാണ് താൻ പങ്കെടുത്തതെന്ന് ബിയോൺസെ വ്യക്തമാക്കി.
തന്റെ സ്വന്തം മക്കൾ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള കരുതലുള്ള അമ്മമാരെല്ലാം കമലയ്ക്ക് വേണ്ടി വോട്ടുചെയ്യണമെന്നും പെൺമക്കൾക്ക് അതിരുകൾ ഇല്ലാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ലോകം സൃഷ്ടിക്കേണ്ടതിന്റെ ഭാഗമായി താനും ഈ റാലിയിൽ പങ്കുചേർന്നതാണെന്നും ബിയോൺസെ പറഞ്ഞു.
2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്റന്റെ പ്രചാരണത്തിന് വേണ്ടി പാടിയ ബിയോൺസെയുടെ പ്രശസ്തമായ ‘ഫ്രീഡം’ എന്ന ഗാനമാണ് കമലാ ഹാരിസിന്റെ പ്രചാരണഗാനമായി തെരഞ്ഞെടുക്കപ്പെട്ടത്.