BlogLifeStyleNews

നവംബർ 3 ഞായര്‍ യു എസ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട്.

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ3 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും.

മാര്‍ച്ച് 10 ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു  ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെച്ചിരുന്നത്.

ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും  വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും,  തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

– പി പി ചെറിയാന്‍

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button