പരിശുദ്ധ പരുമല തിരുമേനിയുടെ കാപ്പ ക്യുൻസ് പള്ളിയിൽ.
നവംബർ 2- )൦ തീയതി പരുമല തിരുമേനി കാലം ചെയ്തിട്ട് 122 വര്ഷം തികയുന്നു. വിശ്യാസിയായ എനിക്ക് മറക്കാൻ അതാകില്ല. ഓർത്തഡോൿസ് വിശ്യാസിയ എനിക്ക് പരുമല തിരുമേനിയുടെ കാപ്പ ക്യുഎൻസിലുള്ള, ചെറി ലൈനിലുള്ള പളളിയിൽ സൂക്ഷിച്ചിരിക്കുന്ന വിവരം വളരെ വൈകിയാണ് അറിയുന്നത്. അതൊരുനിമിത്തമായി ഞാൻ കരുതുന്നു. സാമുവേൽ കോറെപ്പിസ്‌കോപ്പാ യുടെ കാലത്താണ് കാപ്പ, അത് മേൽ വിവരിച്ച പള്ളിയിൽ എത്തുന്നതും. എന്റെ ഇടവക പള്ളിയായ റോക്‌ലാൻഡ് സെന്റമേരീസ് പള്ളിയിലുള്ള പലരുമായും ഇതിനെ പറ്റി ഞാൻ ചോദിക്കുകയും, കൂടുതൽ അറിയുന്നതിനെ ആരായുകയും ഉണ്ടായി. വളരെ കുറച്ചു പേർക്കു മാത്രയെ അതവിടെ ഉണ്ടെന്ന കാര്യം അറിയൂ എന്ന് സംസാരത്തിൽ നിന്നും വ്യക്തമായി.
കോർഎപ്പിസ്കോപ്പ വെരി റെവറന്റ് ഫാ ജേക്കബ് ജോൺസ്, എന്റെ നാട്ടുകാരനും, ഞാൻ അധികം മനസ്സിൽ കൊണ്ട് നടക്കുന്ന കാലം ചെയ്ത കൂറിലോസ് ബാവായുടെ അടുപ്പം ഞാൻ പിന്നീടാണ് അറിയുന്നത്. അച്ചൻ രണ്ടു മൂന്ന് ദിവസങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു.
അച്ചന് ഞങ്ങളുടെ പള്ളിയിൽ ( St Mary’s church of Rockland, Suffern, New York )
കുർബാന ചൊല്ലാനുള്ള അവസരം കിട്ടിയത് ഒരു ഭാഗ്യമായി ഞാൻ കരുതട്ടെ? പിന്നെയാണ് ഞാൻ അറിയുന്നത് പരുമല തിരുമേനിയുടെ കാപ്പ ക്യുഎൻസിലുള്ള ചെറി ലൈനിൽ ഉള്ള പള്ളിയിൽ ഉണ്ടെന്നു ഞാൻ അറിയുന്നത്. അച്ചനും കൊച്ചമ്മക്കും സിറ്റി കാണാൻ ആഗ്രഹം. വളരെ തണുപ്പും കാറ്റും ഉള്ളതിനാൽ, അച്ഛൻ പറഞ്ഞ പ്രകാരം ഞങ്ങളുടെ യാത്ര, കാപ്പ കാണാനുള്ള യാത്രയിലേക്കു മാറ്റി. വലിയച്ഛൻ എന്നതിലുപരി, ഞാൻ ഏറ്റവും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതുമായ പൗലോസ് ആദായി കോറെപ്പിസ്കോപ്പയെ ഒരിക്കലും എനിക്ക് മറക്കാൻ ആകില്ല.
ആദായി അച്ഛന്റെ മകൻ ചെറി ലൈൻ പള്ളിയിലെ ട്രൂസ്റ്റി ആണെന്ന് എനിക്കറിയില്ലായിരുന്നു. നാട്ടിലെ അച്ഛന്റെ വരവും, കുറെ കാലം കൂടി ആദായി അച്ചനെയും കുടുംബത്തെയും കാണാനുള്ള ആഗ്രഹവും, അതൊരുനിമിത്തം തന്നെ.
2000 ഡോളറോളം മുടക്കി പരുമല തിരുമേനിയുടെ ഇത്രയും വർഷമായ കാപ്പ, കാറ്റുകേറാത്ത വാക്കും പാക്കിൽ സൂക്ഷിക്കുന്നത് ആദായി അച്ചനിൽ നിന്നാണ് ഞാൻ അറിയുന്നത്. നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള കാപ്പ, പുതിയ കാപ്പയെന്ന് തോന്നും വിധം സൂക്ഷിച്ചിരിക്കുന്നു.
ആദായി അച്ഛൻ ഒരു മണിക്കൂർ മുൻപ് തന്നെ പള്ളിയുടെ താക്കോലുമായി കാത്തു നില്കുന്നു. അപ്പോളാണ് ഞാൻ അറിയുന്നത് അച്ഛന്റെ മകനാണ് ട്രസ്റ്റി എന്ന്. പലരും വീൽ ചെയറിൽ വന്നു, അത് ഉപേഷിച് നടന്നു പോയ ചരിത്രവും അച്ഛനിലൂടെ അറിഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത മറ്റൊരു ലോകം. അതിൽ ചിലർ നമ്മുടെ കമ്മ്യൂണിറ്റിയിൽ പെട്ട ആളും അല്ലെന്ന് അച്ഛനിലൂടെ ഞാൻ അറിഞ്ഞു. പരുമല തിരുമേനിയുടെ സാന്യത്തം അനുഭവ പെടുന്ന അന്തരീഷം. മറ്റൊരിടത്തു വട്ടശ്ശേരി തിരുമേനിയുടെ ചിത്രം. കുറെ അധികം സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു. പള്ളി പുതുക്കി പണിയാനുള്ള തീരുമാനം ആയി എന്നറിഞ്ഞു.
ആദായി അച്ഛന്റെ ഷണപ്രകാരം അച്ഛന്റെ വീട്ടിലേക്കൊരു യാത്ര. എത്ര ഒഴിയാൻ ശ്രേമിച്ചാലും അത് നടക്കില്ല. . അച്ഛനും മകളും മകനും അടുത്തടുത്ത് താമസിക്കുന്നു. ഇത്രയും അടുത്തടുത്തു കുടുബംങ്ങൾ താമസിക്കുന്ന മറ്റൊരു കുടുംബം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
ബർണബാസ് തിരുമേനിയുടെ ഒരു മരകുരിശു എന്നെ കാണിച്ചു. നമ്മുടെ സഭയിലെ ഒരു മറ്റൊരുപരിശുദ്ധൻ എന്ന് തോന്നും വിധം ജീവിതം നയിച്ചിട്ടുള്ള തിരുമേനി എന്ന് ഞാൻ പറയട്ടെ?, അങ്ങനെ കരുതുന്നതാണെനിക്കിഷ്ടം. തിരുമേനി ഉപയോഗിച്ചിരുന്ന കുരിശു ഞാൻ ചോദിച്ചു. അതിന് പകരം, ജെറുസലെമിൽ നിന്നും കൊണ്ട് വന്ന ഒരു കുരിശു, എടോ ഇതേ എന്റെ കൈയിൽ തനിക്കു തരാൻ ഉള്ളു എന്ന് പറഞ്ഞു എന്നെ ഏല്പിക്കുന്നു. അച്ഛൻ പ്രാർത്ഥനയിൽ ഉപയോഗിക്കുന്ന കുരിശാണെന്നു പറഞ്ഞപ്പോൾ, പാപിയായ ഞാൻ അച്ഛന്റെ മുൻപിൽ വെച്ച് അത് എന്റെ സഹധർമിണിയെ ഏല്പിക്കുന്നു. എനിക്ക് കിട്ടിയുട്ടുള്ളതിൽ വെച്ചേറ്റവും വിലയുള്ള സമ്മാനമായി ഞാൻ കരുതുന്നു. അച്ചൻ പ്രാർത്ഥനക്കു ഉപയോഗിക്കുന്ന കുരിശെന്ന് കൂടി കേട്ടപ്പോൾ, അതിന്റെ വില ഇരട്ടിയായി. ഞാനും ആദായി അച്ഛനുമായുള്ള അടുപ്പത്തിനപ്പുറം, മറ്റൊരാളുമായി അച്ചന് അടുപ്പമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.
ചെങ്ങന്നൂർ സ്വദേശിയായ ജേക്കബ് ജോൺസ് കോറെപ്പിസ്കോപ്പയെ പോലെ സഭ ചരിത്രം അറിയായുന്ന മറ്റൊരച്ചെൻ എന്റെ അറിവിൽ ഇല്ല. ഇപ്പോൾ മകളോടൊപ്പം ഷിക്കാഗോയിൽ താമസിക്കുന്നു.അന്നെടുത്ത കുറെ ചിത്രങ്ങൾ ഇതിനോടൊപ്പം.സഭാ വിശ്വാസികളെ ഇനിയും നിഞ്ഞളുടെ യാത്ര ക്യുഎൻസിലുള്ള ചെറി ലൈനിലുള്ള ആ പള്ളിയിലേക്കാകട്ടെ!
( ഫിലിപ്പ് ചെറിയാൻ )