BlogEducationLatest NewsNewsUAE

ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആഘോഷമാകുന്നു.

പുസ്തകമേളയുടെ കാലമാണ് ഷാർജയിൽ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധകോണുകളിൽ നിന്നെത്തിയിട്ടുള്ള എഴുത്തുകാരും പ്രസാധകരും കലാസാംസ്കാരിക പരിപാടികളെല്ലാമായി ഷാർജ എക്സ്പോ സെന്ററിൽ നവംബർ 17 വരെ ഉത്സവമേളമായിരിക്കും.

പുസ്തകമേള സന്ദർശിക്കുന്ന സാഹിത്യപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടം അടുത്ത് തന്നെയുണ്ട് – അൽ നൂർ ഐലൻഡ്.

ഷാർജയുടെ നഗരമധ്യത്തിൽ അൽ നൂർ മസ്ജിദിനോട് ചേർന്നാണ് അൽനൂർ ഐലൻഡ്. കലയും പ്രകൃതിയും വിനോദവും സമ്മേളിക്കുന്ന ദ്വീപിൽ കുടുംബസഞ്ചാരികൾക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടനിരവധി കാഴ്ചകളും വിശേഷങ്ങളുമുണ്ട്. അഞ്ഞൂറിലധികം ചിത്രശലഭങ്ങൾ പാറിനടക്കുന്ന പ്രത്യേകം തയാറാക്കിയ ശലഭഉദ്യാനമാണ് കേരളത്തിലേതിന് സമാനമായി പച്ചപ്പ് നിറഞ്ഞ അൽ നൂറിന്റെ ഏറ്റവും പ്രധാനവിശേഷം. കുട്ടികൾക്കായുള്ള കളിയിടം, നിരവധി കലാസൃഷ്ടികൾ, കഫേ എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട്.

പുസ്തകമേളയുടെ വേദിയായ ഷാർജ എക്‌സ്‌പോ സെൻ്ററിൽ നിന്ന് അധികം ദൂരെയല്ലാതെ നിലകൊള്ളുന്ന ഈ ദ്വീപ്, വായനയും എഴുത്തും ഇഷ്ടപ്പെടുന്ന, സർ​ഗാത്മകപ്രചോദനങ്ങൾ തേടുന്നവർ ഏറെ അനുയോജ്യമായൊരു കേന്ദ്രമാണ്.

നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, ഷാർജ എക്സ്പോ സെന്ററിൽ നിന്ന് കോർണിഷിലൂടെ നടന്ന് അൽ നൂർ ഐലൻഡിലെത്താനാവും. രുചികേന്ദ്രങ്ങളാലും വേറിട്ട വാസ്തുശൈലിയാലും പ്രശസ്തമായ അൽ ഖസ്ബയിലൂടെ നടന്ന്, ഖാലിദ് തടാകത്തിന്റെ സുന്ദരൻകാഴ്ചകൾ പകരുന്ന അൽ മജാസ് വാട്ടർഫ്രണ്ട് ചുറ്റിയാണ് ഈ പാത കടന്നുപോകുന്നത്. സുഖകരമായ കാലാവസ്ഥ കൂടിയാവുമ്പോൾ കാഴ്ചകൾ കാണാനും ചിത്രങ്ങൾ പകർത്താനും ഏറെ അനുയോജ്യമായ അനുഭവം. ഷാർജ എക്സ്പോ സെന്ററിനെയും അൽ നൂർ ഐലൻഡ് അടക്കമുള്ള വിനോദകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഷാർജ സിറ്റി സൈറ്റ് സീയിങ് ബസിന്റെ സർവീസുമുണ്ട്.

ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൽ നൂർ ഐലൻഡ്, ഈയിടെ, ട്രിപ് അഡ്വൈസർ പുറത്തുവിട്ട പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും മികച്ച പത്ത് വിനോദകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.

സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയും, ആഴ്ചാവസാനങ്ങളിൽ രാത്രി 12 വരെയുമാണ് പ്രവർത്തനസമയം

Show More

Related Articles

Back to top button