BlogIndia

മലയാള സാഹിത്യത്തിന്റെ തനിമ പൊലിഞ്ഞു.

സർഗ്ഗാത്മ ചൈതന്യ തേജസിന്റെ വിയോഗം. കണ്ണിലെ കൃഷ്ണമണിയാണ്
എം.ടി.യിലെ സാഹിത്യം . മാനവ മനസുകളിൽ ജീവിക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും. ഗ്രാമീണതയുടെ സൗകുമാര്യങ്ങളെ യും നഗരങ്ങളിലെ അസ്വസ്തതകളുടെ മതിലുകളെയും യാഥാസ്ഥിതി ബോധത്തോടെ തന്റെ രചനകളിൽ വരച്ചുകാട്ടിയ എം.ടി.യുടെ ദാർശനിക കാഴ്ചപ്പാടുകൾ എന്നുമെന്നും സർഗ്ഗാസ്വാദന മനസുകളിൽ അവിസ്മരണീയമാണ്.
പത്രപ്രവർത്തകൻ, എഴുത്തിന്റെ ആശാൻ , ചുരുക്കം വാക്കുകളിൽ വിജ്ഞാനത്തിന്റെ സ്വർഗീയ ഗോപുരം തുറന്നുതരുന്ന പ്രഭാഷകൻ, സൗഹൃദത്തിന് വലുപ്പം ചെറുപ്പം നോക്കാത്ത സഹൃദയൻ , കണ്ടു കഴിഞ്ഞാൽ എപ്പോഴും ഓർമിക്കുവാൻ കഴിയുന്ന മനസിന്റെ ഉടമ.
എം.ടി. അങ്ങനെയാണ്.
ആ മഹാവൃക്ഷതണലിൽ
കുളിർമക്കൊണ്ടവർ ആയിരങ്ങൾ!
ആ മഹാനുഭാവന്റെ
ധന്യമായ സ്മരണകൾക്ക് മുന്നിൽ ബാഷ്പാഞ്ജലികൾ
അർപ്പിക്കട്ടെ!
ശാന്തതയുടെ തീരങ്ങളിൽ നിന്നും എന്നും എം.ടി.യുടെ ആത്മാവ് നമ്മുടെ
കൂടെ ഉണ്ടാകും.

പ്രണാമം.

പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button