ന്യൂയോർക്: സിറോ മലബാർ സഭയിലെ സീനിയർ വൈദികൻ, ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ഇടവകയുടെ സ്ഥാപക വികാരി, റവ. ഫാ. ജോസ് കണ്ടത്തിക്കുടി (60) കഴിഞ്ഞദിവസം അന്തരിച്ചു. അദ്ദേഹത്തിന്റെ പൊതുദർശനം 2025 ജനുവരി 2-3 (വ്യാഴം, വെള്ളി) തീയതികളിൽ നടക്കും.
ജനുവരി 2, വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലെ ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂ യോർക്ക് – 10710), ജനുവരി 3, വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ്, 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക്, 10467) പൊതുദർശനം ഉണ്ടായിരിക്കും.
സംസ്കാര ശുശ്രുഷകൾ ജനുവരി 4, ശനിയാഴ്ച രാവിലെ 8:30 ന് ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ച്, തുടർന്ന് വൈറ്റ് പ്ലൈൻസിലെ മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂ യോർക്ക് – 10603).
സംസ്കാര ശുശ്രുഷകൾക്ക് മാനന്തവാടി രൂപതയുടെ ബിഷപ്പ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമ്മികത്വം വഹിക്കും. ഈ ചടങ്ങുകളിൽ സിറോ മലബാർ സഭയുടെ വിവിധ മെത്രാൻമാരും വൈദികരും പങ്കെടുക്കും.
സിറോ മലബാർ ആരാധനാക്രമത്തിൽ, അമേരിക്കയിൽ ആദ്യമായാണ് ഒരു വൈദികന്റെ സംസ്കാര ശുശ്രുഷകൾ നടക്കുന്നത്.
Wake Service :
1) Thursday, Jan 2, 2025 : 4:30 PM to 8:30 PM – Flynn Memorial Funeral Home ,
1652 Central Park Ave, Yonkers 10710
2) Friday, Jan 3, 2025 : 3:00 PM to 9 PM – St. Thomas Syro Malabar Forane Church
810 East, 221 Street, Bronx , NY 10467
Funeral Service : Saturday, Jan 4, 2025 : 8:30 AM starts at St. Thomas Syro Malabar Catholic Church, Bronx,
Interment at Mount Calvary Cemetery, 575 Hillside Ave, White Plains 10603 around 12 noon
Contact : Fr. Kuriakose Vadana – Vicar, STSMCC
Sholy Kumpiluvley : 914 330 6340 (General enquires)
Jojo Ozhukayil – 646 523 3710 (Transportation)
Shajimon Vadakkan – 914 752 1368 (Accommodation)
George Karottu = 347 542 2713 (Parking)