KeralaLatest NewsNewsPolitics
ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരും; അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ല.
കൊച്ചി ∙ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടി കാണുന്നതിനിടെ ഗ്യാലറിയില്‍ നിന്നും വീണ് പരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ നില ഗുരുതരമായി തുടരുന്നു. ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള എംഎല്‍എയുടെ ശ്വാസകോശത്തില്‍ ഗുരുതരമായ ചതവുണ്ടെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
പരിക്ക് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ ദിവസങ്ങള്‍ വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ ചതവുകള്‍ക്ക് ആന്റിബയോട്ടിക് ചികിത്സ ആരംഭിച്ചതായും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
തലയിലെ പരിക്ക് ഗുരുതരമല്ലെന്നും വയറിന് പ്രത്യേകമായ പ്രശ്‌നങ്ങളില്ലെന്നും നടത്തിയ സ്‌കാന്‍ പരിശോധയില്‍ വ്യക്തമായതായി ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.