AmericaLatest NewsPolitics

ട്രംപ് അധികാരത്തിലേറി വീണ്ടും വിവാദം: 12 ഫെഡറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍മാര്‍ പുറത്താക്കപ്പെട്ടു.

വാഷിംഗ്ടണ്‍: അധികാരത്തിലേറിയ ഉടന്‍തന്നെ അമേരിക്കന്‍ ഭരണ സംവിധാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി പന്ത്രണ്ടിലധികം ഫെഡറല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ സമിതികള്‍ ഒറ്റയടിയ്ക്ക് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്.

മാറ്റം ഉര്‍ജ്ജം, ആഭ്യന്തരം, പ്രതിരോധം, ഗതാഗതം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യാപക മേഖലയെ ബാധിക്കുന്നതാണ്.
ട്രംപിന്റെ ഈ നടപടി ഫെഡറല്‍ ഉദ്യോഗസ്ഥരില്‍ അസ്വസ്ഥതക്കും നിയമപരമായ വെല്ലുവിളികള്‍ക്കും കാരണമായതായി സൂചനയുണ്ട്.
മുന്‍ ബൈഡന്‍ ഭരണകൂടവുമായി യോജിച്ച് പോവാത്ത സംവിധാനം പൂര്‍ണമായും മാറ്റി പുതിയ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ചെയ്ത നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

Show More

Related Articles

Back to top button