IndiaLatest NewsPolitics
തോൽവി സമ്മതിച്ച് കെജ്രിവാൾ: “ക്രിയാത്മക പ്രതിപക്ഷമാകും, ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷ”

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തെ തുടർന്ന് ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ രംഗത്ത്. തോൽവി അംഗീകരിക്കുന്നുവെന്നും, ആംആദ്മി പാർട്ടി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. ബിജെപിയുടെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ കേജ്രിവാളും പാർട്ടിയിലെ പ്രമുഖനേതാവായ മനീഷ് സിസോദിയയും പരാജയപ്പെട്ടപ്പോൾ, വ്യക്തിഗത വിജയം കരസ്ഥമാക്കിയത് അതിഷി മാർലെന മാത്രം ആയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡൽഹിയിൽ കനത്ത മുന്നേറ്റം നടത്തുകയും ആംആദ്മി പാർട്ടിയെ കനത്ത തിരിച്ചടിയിലാകുകയും ചെയ്തിരുന്നു.