
ഫ്ലോറിഡ (നേപ്പിള്‍സ്): ചിക്കാഗോയിലെ പ്രശസ്ത ജൂവലറി സ്ഥാപനമായ ലൗലി ജൂവലേഴ്‌സ് ഉടമ കൂടിയായ തോമസ് വർഗീസ് (കുഞ്ഞുമോൻ – 75) അന്തരിച്ചു. അടുക്കാട്ടുതടത്തിൽ (അരുമച്ചാടത്ത്) കുടുംബാംഗമായ തോമസ് വർഗീസ് ഫ്ലോറിഡയിലെ നേപ്പിൾസിൽ വെച്ചായിരുന്നു അന്ത്യം.
സംസ്കാര ചടങ്ങുകൾ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ ഫെബ്രുവരി 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ശേഷം, ഹിൽസൈഡിലെ ക്യൂൻ ഓഫ് ഹെവൻ കാത്തലിക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.പൊതു ദർശനം ഫെബ്രുവരി 9 ന് (ശനിയാഴ്ച) വൈകുന്നേരം 4 മുതൽ 8 മണി വരെ കത്തീഡ്രലിൽ നടക്കും.
ഭാര്യ: ലീല വർഗീസ് മക്കൾ: പരേതനായ സ്റ്റീവൻ വർഗീസ്, സിന്‍ഡി വർഗീസ്
സഹോദരി: ലില്ലിക്കുട്ടി ജോസ്