CrimeIndiaKeralaLatest NewsNews

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം അപകടകരമായി ഓടിച്ച ഡി വൈ എസ് പി പിടിയിൽ

ആലപ്പുഴ: മദ്യലഹരിയിൽ ഔദ്യോഗിക പൊലീസ് വാഹനം അപകടകരമായി ഓടിച്ച തിരുവനന്തപുരം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി അനിൽ അറസ്റ്റിൽ. ഞായറാഴ്ച രാത്രി ദേശീയപാതയിൽ ചന്തിരൂരിൽ ആണ് സംഭവം.അരൂർ എസ്.ഐ ഗീതുമോളുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൊതുജനങ്ങളുടെ വിവരം ലഭിച്ചതിനെ തുടർന്ന് വാഹനത്തെ കണ്ടെത്തി. ചോദ്യംചെയ്യലിനിടയിൽ ഇയാൾ മദ്യപിച്ചിരുന്നെന്നു വ്യക്തമായതോടെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു അനിൽ. സംഭവത്തിൽ പൊലീസ് കേസ് എടുത്തോ എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Show More

Related Articles

Back to top button